Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്


സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...


ചായ ചോദിച്ചിട്ട് നൽകാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു..കുട്ടികളുടെ കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ശരീരം കണ്ടത്..


ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ്.. പുതിയ വഴിത്തിരിവ്... എരുമേലി ഗെസ്റ്റ് ഹൗസില്‍ സിബിഐ പ്രത്യേക ഓഫീസ് തുറന്നു... ആറു മാസത്തേക്ക് ഇവിടെ ക്യാമ്പ് ചെയ്ത് അന്വേഷണം..


മൊജ്തബാ ഖമേനിയെ ആണവ കുടക്കീഴിൽ ഒളിപ്പിച്ച് പുടിൻ..റഷ്യൻ പ്രസിഡന്റിന്റെ ഒരു കോമ്പൗണ്ടിനുള്ളിൽ അംഗവൈകല്യമുള്ള ഇറാനിയൻ നേതാവിനെ ഒളിപ്പിച്ചിക്കുന്നു..

കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

12 DECEMBER 2017 10:59 AM IST
മലയാളി വാര്‍ത്ത

കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പുതിയ ബാങ്ക് വേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം, സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും. ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേന സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും.

കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി തുടങ്ങി മിക്ക ജില്ലാ ബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളവയാണ്. സംസ്ഥാന ബാങ്കില്‍ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ലയനശേഷം സംസ്ഥാന ബാങ്കിന് റിസര്‍വ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അത് സഹകരണ മേഖലയ്ക്കാകെ തിരിച്ചടിയാകും.

നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവായിരിക്കണം. മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസര്‍വ് ബാങ്ക് അംഗീകരിച്ച കോര്‍ ബാങ്കിങ് സംവിധാനമുണ്ടാകണംഇതൊക്കെയാണ് ആര്‍ബി.ഐ.യുടെ മാനദണ്ഡങ്ങള്‍ ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല. ഇനി ഇതൊക്കെ പരിഹരിച്ചാല്‍ തന്നെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം മാനദണ്ഡമാക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി പ്രയാസമാകും. ഇല്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ ആര്‍ബി.ഐ. ഇളവ് അനുവദിക്കേണ്ടിവരും.

ജില്ലാ സഹകരണ ബാങ്കുകളുടെയാകെ ലാഭത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം ഏകദേശം 341 കോടിരൂപ. നിഷ്‌ക്രിയ ആസ്തിയും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന തോതിനേക്കാള്‍ കൂടുതലാണ്. ഈ നിലയ്ക്ക് ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ്, എ.ടി.എം. എന്നിവയൊന്നും സ്വന്തമായി നടത്താന്‍ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാനിടയില്ല.

കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ബെംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ്. ശ്രീറാമിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. 2017 ഏപ്രില്‍ 28ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, വിപുലമായ എ.ടി.എം. ശൃംഖല എന്നിവയൊക്കെ കേരള ബാങ്കിന് ഒരുക്കാനാകണമെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂലോകം വെല്ലാനായി പോരണ സുൽത്താൻ.....ആട് - 3 യിലെ വീഡിയോ ഗാനം പുറത്ത്!!  (16 minutes ago)

ഫിലാഡൽഫിയയിൽ ‘ആശയവിനിമയ കളരി’ ശ്രദ്ധേയമായി; സീന മാത്യു നയിച്ച ക്ലാസ്സുകൾ സദസ്സിന് ആവേശം പകർന്നു...  (30 minutes ago)

ചായ നല്‍കാത്തതിന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു  (35 minutes ago)

MM MANI പാർട്ടിക്കിതാ അടുത്ത പണി  (50 minutes ago)

NILAMBUR നടുക്കം മാറാതെ പ്രദേശം  (54 minutes ago)

സിനിമയല്ല ജീവിതം; വാളെടുത്തവൻ വാളാൽ... അനാഥമായി ഒരു കുടുംബം, ഉത്തരമില്ലാതെ അവർ...  (56 minutes ago)

ഇടതുപക്ഷത്തേക്ക് പോയവർക്ക് രാഷ്ട്രീയ മരണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

ജെസ്നാ കേസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്;  (1 hour ago)

മൊജ്തബ മരിച്ചോ അതോ റഷ്യയില്‍ ഒളിവിലോ?  (1 hour ago)

മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞതൊന്നുമില്ല; ബിജെപിയുടെ ഉപമുഖ്യമന്ത്രി വാഗ്ദാനത്തിൽ വഴങ്ങാതെ ദളപതി വിജയ്: ടിവികെ-ബിജെപി ചർച്ചകൾ അവസാന ഘട്ടത്തിൽ...  (1 hour ago)

KOWDIYAR PALACE കൊട്ടാരത്തില്‍നിന്ന് സഹായം ലഭിച്ചു  (1 hour ago)

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ ആക്രമണം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (1 hour ago)

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍  (1 hour ago)

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും  (1 hour ago)

Malayali Vartha Recommends