Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാമ്പത്തികവളര്‍ച്ചനിരക്ക് കുറയുമെന്ന പ്രവചനവുമായി ലോകബാങ്കിന് പിന്നാലെ ഏഷ്യന്‍ വികസന ബാങ്കും

15 DECEMBER 2017 09:36 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചനിരക്ക് കുറയുമെന്ന പ്രവചനവുമായി ലോകബാങ്കിന് പിന്നാലെ ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി). നടപ്പു സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചതോത് പ്രതീക്ഷിച്ച ഏഴു ശതമാനത്തില്‍നിന്ന് 6.7 ശതമാനമായി കുറയുമെന്ന് എ.ഡി.ബി റിപ്പോര്‍ട്ട് വ്യക്തമാക്കി. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതത്തിന് പുറമെ ജി.എസ്.ടിയിലേക്കുള്ള മാറ്റം, പ്രതികൂല കാലാവസ്ഥ കാരണം കാര്‍ഷികമേഖലയിലുണ്ടായ തിരിച്ചടി എന്നിവയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

2018-19 ല്‍ മൊത്ത ആഭ്യന്തരഉല്‍പാദനവും (ജി.ഡി.പി) കുറയുമെന്നാണ് എ.ഡി.ബി നിരീക്ഷണം. നേരത്തേ 7.4 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 7.3 ആയിരിക്കും ഈ രംഗത്തെ വളര്‍ച്ച. അതേസമയം, ജി.എസ്.ടി നടപ്പാക്കിയത് കാരണം ഉല്‍പാദനമേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശക്തവും പ്രോത്സാഹനപരവുമായ നടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ നിലവിലെ മൂന്നാംപാദത്തിലും 2018 മാര്‍ച്ച് 31ന് അവസാനിക്കുന്ന നാലാം പാദത്തിലും വളര്‍ച്ചയുണ്ടായേക്കും. പൊതുമേഖലബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ഇതില്‍ പ്രധാനഘടകമാണ്.

2017ലെ ആദ്യ ഏഴുമാസം പണപ്പെരുപ്പം നിയന്ത്രണത്തിലായിരുന്നുവെന്ന് എ.ഡി.ബി റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഒഴിവായതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, ജൂലൈ മുതല്‍ ഭക്ഷ്യവസ്തുക്കളുടെ, പ്രത്യേകിച്ച് ധാന്യങ്ങളുടെയും പച്ചക്കറിയുടെയും വിലവര്‍ധന കാരണം പണപ്പെരുപ്പവും ഉയരാന്‍ തുടങ്ങി. ആഗോളവിപണിയുടെ ചുവടുപിടിച്ച് എണ്ണവിലയും വര്‍ധിച്ചു. നേരത്തേ, ലോകബാങ്കും ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച നിരക്കില്‍ പിറകോട്ടടി പ്രവചിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends