Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മിനിമം ബാലന്‍സിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ പിടിച്ചെടുത്തത് കോടികള്‍

02 JANUARY 2018 10:52 AM IST
മലയാളി വാര്‍ത്ത

ഓരോ മാസവും എണ്ണിക്കിഴിച്ച് ജീവിതം തള്ളി നീക്കുന്നവരാണ് ശരാശരി ഇന്ത്യക്കാര്‍. അവര്‍ക്കൊരിക്കലും മിനിമം ബാലന്‍സ് നിലനിര്‍ത്താനാകില്ല. ഗ്യാസ് സബ്‌സിഡി ഉള്‍പ്പെടെയുള്ളവയും വരുന്നത് ഇതിലേക്കാണ്. ഈ നക്കാപ്പിച്ചയും കൊള്ളയടിക്കുകയാണ് എസ്.ബി.ഐ. 

കോടികള്‍ കടമെടുത്ത് വമ്പന്‍മാര്‍ മുങ്ങുമ്പോള്‍ സാധാരണക്കാരില്‍ നിന്ന് മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന പേരില്‍ എസ്ബിഐ കൊള്ളലാഭമാണ് ഉണ്ടാക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെക്കാതെ തുക മുഴുവന്‍ പിന്‍വലിക്കുന്നത്. അത്തരം ആളുകളുടെയടക്കമുള്ള അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. എസ്ബിഐയാണ് മിനിമം ബാലന്‍സ് ഇനത്തില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്.

2017 ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍ സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്റെ പാതിയോളം വരുമിത്. 3586 കോടിയാണ് ബാങ്കിന്റെ ആ അര്‍ധവാര്‍ഷിക ആദായം. മിനിമം ബാലന്‍സ് നിലനിര്‍ത്താതിരുന്നവരില്‍ നിന്ന് 2016-17 സാമ്പത്തിക വര്‍ഷം എസ്.ബി.ഐ പണമൊന്നും ഈടാക്കിയിരുന്നില്ല. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടപ്പുസാമ്പത്തിക വര്‍ഷമാണ് പിഴ ഏര്‍പ്പെടുത്താന്‍ വീണ്ടും തുടങ്ങിയത്.

എസ്ബിടി അടക്കം പ്രധാന ബാങ്കുകളുമായുള്ള ലയനം പൂര്‍ത്തിയായതാണ്, എസ്ബിഐയുടെ കണക്കില്‍ വന്‍തോതിലുള്ള വര്‍ധനയ്ക്ക് കാരണം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മെട്രോ നഗരങ്ങളില്‍ 5000 രൂപയും മറ്റു നഗരങ്ങളില്‍ 3000 രൂപയുമായിരുന്നു മിനിമം ബാലന്‍സ് വേണ്ടിയിരുന്നത്. ഇതില്‍ മെട്രോ നഗരങ്ങളില്‍ 50 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 50 രൂപയും 50 മുതല്‍ 75 ശതമാനം വരെ കുറവ് വരുത്തുന്നവര്‍ക്ക് 75 രൂപയും അതിനുമുകളില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് 100 രൂപയുമായിരുന്നു പിഴ. മറ്റു നഗരങ്ങളില്‍ ഇത് യഥാക്രമം 40 രൂപ, 60 രൂപ, 80 രൂപ എന്നിങ്ങനെയായിരുന്നു.

42 കോടിയോളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടാണ് എസ്ബിഐയിലുള്ളത്. ഇതില്‍ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീവില്‍ വരുന്നതും ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലന്‍സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കാണ് എസ്ബിഐക്ക് പിന്നിലുള്ളത്. 201617 കാലയളവില്‍ 130.64 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്. 201718 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 97.34 കോടി രൂപ ഈടാക്കി. മുന്‍ സാമ്പത്തിക വര്‍ഷം 56.63 കോടി രൂപ ഈടാക്കിയ സെന്‍ട്രല്‍ ബാങ്ക് ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 68.67 കോടി രൂപ ഈടാക്കി. കാനറ ബാങ്ക് മുന്‍വര്‍ഷം 106.58 കോടിയും ഇക്കുറി 62.16 കോടിയും ഈടാക്കിയപ്പോള്‍, ഐഡിബിഐ ഇത് യഥാക്രമം 88.23 കോടിയും 52.15 കോടിയും സ്വന്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends