Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌

മിനിമം ബാലന്‍സ് ഇല്ലെങ്കിലും പിഴ അടയ്ക്കാതെ അക്കൗണ്ട് നിലനിര്‍ത്താന്‍ മാര്‍ഗ്ഗമുണ്ട്!

12 JANUARY 2018 12:02 PM IST
മലയാളി വാര്‍ത്ത

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ മിനിമം ബാലന്‍സിന്റെ പേരില്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പ്രതിമാസ ശരാശരി ബാലന്‍സ് തുക അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 1771 കോടി രൂപയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കിയത്. ഇതേ കാലയളവില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് 97.34 കോടിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 68.67 കോടിയും പിഴ ഈടാക്കി. എന്നാല്‍ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനുള്ള പിഴയില്‍ നിന്ന് രക്ഷപെടാന്‍ അവസരങ്ങളുണ്ട്.

സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ പല ബാങ്കുകളും നല്‍കുന്നുണ്ട്. സാധാരണയായി മിക്ക സാലറി അക്കൗണ്ടുകളും മിനിമം ബാലന്‍സ് ആവശ്യമില്ലാത്തതാണ്. അക്കൗണ്ടിലെ പണം മുഴുവന്‍ ഒറ്റയടിക്ക് പിന്‍ വലിച്ചാലും നിങ്ങളില്‍ നിന്ന് പിഴയീടാക്കില്ല. ഇനി ശമ്പളം വാങ്ങുന്നവര്‍ അല്ലെങ്കിലും എസ്.ബി.ഐയില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത മറ്റ് അക്കൗണ്ടുകളുമുണ്ട.്

എസ്.ബി.ഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ട. 18 വയസ് പ്രായമുള്ള ആര്‍ക്കും അക്കൗണ്ട് തുടങ്ങാം. നിലവില്‍ മറ്റ് അക്കൗണ്ടുകളുള്ളവര്‍ക്ക് ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറുകയും ചെയ്യാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന അതേപലിശ തന്നെ ലഭിക്കും. റൂപേ എടിഎം കാര്‍ഡും ഇന്റര്‍നെറ്റ് ബാങ്കിങ്ങും സൗജന്യമാണ്. ബി.എസ്.ബി.ഡി അക്കൗണ്ടുള്ളവര്‍ക്ക് മറ്റ് സേവിങ്‌സ് അക്കൗണ്ടുകള്‍ പാടില്ല. ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ തുടങ്ങിയാല്‍ ഒരു മാസത്തിനകം മറ്റ് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണം. എന്നാല്‍ ഒരു മാസം നാല് തവണ മാത്രമേ സൗജന്യമായി പണം പിന്‍ വലിക്കാന്‍ സാധിക്കൂ. എടിഎമ്മിലൂടെയുള്ള പിന്‍വലിക്കല്‍ ഉള്‍പ്പെടെയാണിത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പ്രത്യേക ചാര്‍ജ്ജുകളൊന്നുമില്ല.

കേരളത്തില്‍ അധികം ശാഖകളില്ലാത്ത ഐ.ഡി.എഫ്.സി ബാങ്കിന് മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുകളുണ്ട്. ഇതില്‍ നിന്ന് 10 തവണ സൗജന്യമായി പണം പിന്‍വലിക്കാന്‍ കഴിയും. ചെറിയ ചാര്‍ജ് നല്‍കിയാല്‍ വിസ പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡും നല്‍കും. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ മൊബൈല്‍ ആപ് ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാനാവും. കൊട്ടക് 811 എന്ന് പേരിട്ടിരിക്കുന്ന അക്കൗണ്ടിലെ സേവിങ്‌സ് ബാങ്ക് നിക്ഷേപത്തിന് ആറ് ശതമാനം വരെ പലിശ ലഭിക്കും. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയും മറ്റ് പ്രാഥമിക വിവരങ്ങളും ആപില്‍ നല്‍കിയാല്‍ അക്കൗണ്ട് തുടങ്ങാം. മൊബൈല്‍ ബാങ്കിങ് പിന്‍ നമ്പര്‍ ഉപയോഗിച്ച് ഉടന്‍ തന്നെ അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങുകയും ചെയ്യാം

എച്ച്ഡിഎഫ്‌സി ബാങ്കിന് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എന്ന പേരില്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത അക്കൗണ്ടുണ്ട്. സൗജന്യമായി രൂപേ എടിഎം കാര്‍ഡ് ലഭിക്കും. ചെക്ക് വഴിയും നേരിട്ടും എത്ര തവണ വേണമെങ്കിലും പണം നിക്ഷേപിക്കാമെങ്കിലും സൗജന്യമായി ഒരു മാസത്തില്‍ നാല് തവണ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (6 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (32 minutes ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (39 minutes ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (47 minutes ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (1 hour ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (1 hour ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (1 hour ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (2 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (2 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (2 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (2 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (2 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (3 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (3 hours ago)

Malayali Vartha Recommends