Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യാമറ കമ്പനികള്‍ വിസ്മൃതിയിലേക്കോ? സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ക്ക് പ്രചാരമേറുന്നു

01 NOVEMBER 2018 04:13 PM IST
മലയാളി വാര്‍ത്ത

സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെ വരവോടെ ബഹുഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും പരമ്പരാഗത ക്യാമറയോടുള്ള താല്പര്യം കുറഞ്ഞു. ഭാരിച്ച മറ്റൊരുപകരണം ചുമക്കുക എന്നത് വലിയൊരു ശതമാനം ആളുകള്‍ക്കും വേണ്ടാത്ത കാര്യമാണ്. അത് ക്യാമറ വില്‍പനയില്‍ വ്യക്തമായി പ്രതിഫലിച്ചു കഴിഞ്ഞു. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ കാല്‍ക്യുലേറ്ററുകള്‍, വോയ്‌സ് റെക്കോര്‍ഡറുകള്‍, മ്യൂസിക്‌വിഡിയോ പ്ലെയറുകള്‍ തുടങ്ങി ഒരുപറ്റം ഉപകരണങ്ങളുടെ പ്രസക്തി ഇല്ലാതായി. 

കഴിഞ്ഞ വര്‍ഷം ലോകത്ത് ഏകദേശം 1.3 ട്രില്ല്യന്‍ ഫോട്ടോകള്‍ എടുക്കപ്പെട്ടെങ്കിലും ഇവയില്‍ സിംഹഭാഗവും സ്മാര്‍ട് ഫോണുകളിലാണ് എടുത്തത്. ഇത് 2013ല്‍ 660 ബില്ല്യന്‍ ആയിരുന്നു. സ്മാര്‍ട് ഫോണുകള്‍ ക്യാമറ നിര്‍മ്മാതാക്കള്‍ക്ക് ശരിക്കും ഭീഷണിയാകുകയാണെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.

പ്രമുഖ ക്യാമറ നിര്‍മ്മാതാവായ നിക്കോണ്‍ അവരുടെ ചൈനയിലെ ഫാക്ടറിക്ക് കഴിഞ്ഞവര്‍ഷം തന്നെ ഉത്പാദനം നിറുത്തിയിരുന്നു. ബ്രസീലില്‍ നിന്നും അവരുടെ ഔദ്യോഗിക വില്‍പ്പനക്കാരെ നിക്കോണ്‍ പിന്‍വലിച്ചു കഴിഞ്ഞു. ക്യാമറ കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കണമെങ്കില്‍ പുതിയ തന്ത്രങ്ങള്‍ മെനയണമെന്നാണ് ഇത് കാണിക്കുന്നത്. 

സ്മാര്‍ട് ഫോണുകളില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഫോട്ടോഗ്രഫിയില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് അദ്ഭുതകരം. ഗൂഗിള്‍, ആപ്പിള്‍, വാവെയ്, സാംസങ് എന്നീ കമ്പനികള്‍ പ്രത്യേകിച്ചും ഫോണ്‍ ക്യാമറയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. 

പരമ്പരാഗത ഫൊട്ടോഗ്രഫിയില്‍ ഹാര്‍ഡ്‌വെയറിനാണ് പ്രാധാന്യം. കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയാകട്ടെ സോഫ്റ്റ്‌വെയര്‍ തന്ത്രങ്ങളാണ് ഫോട്ടോ മികവുള്ളതാക്കുന്നത്.

ജപ്പാന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ക്യാമറ ഇമേജിങ് പ്രൊഡക്ട്‌സ് അസോസിയേഷന്റെ കണക്കു പ്രകാരം 2012ല്‍ ഏകദേശം 100 മില്ല്യന്‍ ക്യാമറകളാണ് വിപണിയിലെത്തിയതെങ്കില്‍ 2017ല്‍ അത് 25 മില്ല്യന്‍ ആയി ഇടിഞ്ഞു. കൂടാതെ, അത് വീണ്ടും മൂക്കുകുത്തി വീഴുമെന്നും ഗവേഷകര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends