Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..

ബാറുകളിലും ക്ലബ്ബുകളിലും പരിധിയില്ലാതെ കൗണ്ടറുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി

28 FEBRUARY 2019 01:19 PM IST
മലയാളി വാര്‍ത്ത

വരുമാനം ലക്ഷ്യമിട്ട് ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ എക്‌സൈസ് വകുപ്പിന്റെ അനുമതി. ബാറുകള്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ അനുവദിക്കാന്‍ വിദേശമദ്യചട്ടങ്ങളിലെ ചട്ടം 13 ഉപവകുപ്പ് (3 ഡി) ആണ് ഭേദഗതി ചെയ്തത്. എക്‌സൈസ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി 'സര്‍വീസ് ഡെസ്‌കുകള്‍' വഴി പരിമിതമായ അളവില്‍ മദ്യം വിതരണം ചെയ്യാന്‍ ബാറുകള്‍ക്ക് നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാതെ ബാറിന്റെ നീന്തല്‍കുളത്തിനരികിലും മേല്‍ക്കൂരയിലുമെല്ലാം സര്‍വീസ് ഡെസ്‌കുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതിനെതിരെ ആക്ഷേപം ഉയരുകയും എക്‌സൈസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് 25,000 രൂപ വാര്‍ഷിക ഫീസ് നല്‍കിയാല്‍ ബാര്‍ ഹാളിനു പുറത്ത് അധിക കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. 

ബാറുകളില്‍ അനുവദനീയമായ ഒരു കൗണ്ടറിന് പുറമേ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 25,000 രൂപയും, ക്ലബ്ബുകളില്‍ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 50,000 രൂപവരെയുമാണ് വാര്‍ഷിക ഫീസ്. ക്ലബ്ബുകളില്‍, ക്ലബ്ബ് റൂമിനു പുറത്തുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് 30,000 രൂപയാണ് വാര്‍ഷിക ഫീസ്. മേല്‍ക്കൂര, നീന്തല്‍കുളത്തിന്റെ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ കൗണ്ടര്‍ സ്ഥാപിക്കുന്നതിന് 50,000രൂപ വാര്‍ഷിക ഫീസായി നല്‍കണം. ബാങ്കറ്റ് ഹാള്‍, ബോര്‍ഡ് റൂം, റിക്രിയേഷന്‍ ഹാള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പുന്നതിന് 50,000രൂപയാണ് വാര്‍ഷിക ഫീസ്. 



ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും ആവശ്യാനുസരണം എത്ര കൗണ്ടറുകള്‍ വേണമെങ്കിലും ആരംഭിക്കാം. ബാറുകള്‍ക്ക് കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനുള്ള ഉത്തരവ് ഈ മാസം 13നാണ് പുറത്തിറക്കിയത്. ക്ലബ്ബുകളെ സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ഏറെ നാളായി ബാറുടമകള്‍ ആവശ്യപ്പെട്ട് വരികയായിരുന്നു. 

സംസ്ഥാനത്ത് നിലവില്‍ 432 ബാറുകളും 466 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 33ക്ലബ്ബുകള്‍ക്ക് ബാര്‍ ലൈസന്‍സുണ്ട്. 28 ലക്ഷം രൂപയാണ് ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ്. ക്ലബ്ബുകളുടേത് 15 ലക്ഷം രൂപയാണ്. കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ആനുവദിച്ചതോടെ മദ്യ ഉപയോഗം കുത്തനെ ഉയരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (17 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (43 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (56 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (6 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (8 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

Malayali Vartha Recommends