Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല


നവാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്.. രാവിലെ എട്ടരയ്ക്ക് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി 10 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും


അപ്രതീക്ഷിത വേര്‍പാട്.... നവാസിന്റെ വളര്‍ച്ച മിമിക്രി രംഗത്തെ കുലപതികളായ കലാഭവനിലൂടെ.... നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു


വീണ്ടും മഴയെത്തുന്നു: നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്കടക്കം മുന്നറിയിപ്പ്...

അഞ്ചുപതിറ്റാണ്ടോളം മലയാള സിനിമയുടെ തിലകക്കുറിയായിരുന്ന 'ഉദയാ സ്റ്റുഡിയോ' ഇനി ഓര്‍മ്മ

04 MAY 2019 03:39 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമ വളര്‍ന്നു പന്തലിച്ച ഉദയ സ്റ്റുഡിയോ ഓര്‍മ്മകളിലേക്ക്. മലയാള സിനിമയ്ക്ക് ശൈശവകാലത്ത് വളര്‍ന്ന് പന്തലിക്കാന്‍ തണലേകിയ പാതിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയുടെ ഭാഗങ്ങള്‍ കഴിഞ്ഞദിവസം പൊളിച്ചു നീക്കാനാരംഭിച്ചു. മൊത്തം എട്ടര ഏക്കറുണ്ടായിരുന്ന സ്റ്റുഡിയോയുടെ അഞ്ചര ഏക്കര്‍ നേരത്തെ സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റിരുന്നു. ശേഷിച്ച മൂന്ന് ഏക്കര്‍ വി.ടി.ജെ.ഫിലിംസ് ഉടമ ജോസഫാണ് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. തുടര്‍ന്ന് സ്റ്റുഡിയോയില്‍ മാറ്റമൊന്നും വരുത്താതെ അതേനിലയില്‍ തുടരുകയായിരുന്നു. എന്നാല്‍ അടുത്തിടെ അമ്പലപ്പുഴക്കാരനായ വിദേശമലയാളികള്‍ ജോസഫിന്റെ മക്കളില്‍ നിന്നും സ്ഥലം വാങ്ങിയതോടെയാണ് സ്റ്റുഡിയോ പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്.

മലയാള സിനിമയ്ക്ക് പശ്ചാത്തലഭംഗിയൊരുക്കി പന്ത്രണ്ട് ഏക്കറില്‍ നിറഞ്ഞുനിന്ന ഉദയാ സ്റ്റുഡിയോയില്‍ അക്കാലത്ത് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. പ്രേംനസീര്‍ കോട്ടേജ്, രാഗിണി കോട്ടേജ് തുടങ്ങി താരങ്ങള്‍ തങ്ങുന്ന വീടുകള്‍ നീരൊഴുക്ക്, കോട്ടയുടെയും കൂറ്റന്‍ കെട്ടിടങ്ങളുടെയും സെറ്റിടാന്‍ പറ്റിയ ഫ്‌ലോറുകള്‍, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് സൗകര്യം... അങ്ങനെ ഒരു സിനിമയ്ക്കുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും അടങ്ങിയതായിരുന്നു ഉദയ. അടുത്തിടെ വരെ ഇവിടെ സീരിയലുകളുടെ ചിത്രീകരണവും നടന്നിരുന്നു.



ഉദയ സ്റ്റുഡിയോ മദ്രാസില്‍ നിന്ന് മലയാള സിനിമയെ പാതിരപ്പള്ളിയിലെ ഉദയ സ്റ്റുഡിയോയിലേക്ക് പറിച്ച് നട്ടതിന് പിന്നില്‍ നിര്‍മ്മാതാവും സംവിധായകനുമായ കുഞ്ചാക്കോയുടെ ദീര്‍ഘവീക്ഷണമായിരുന്നു. കയര്‍ വ്യവസായിയായിരുന്ന കുഞ്ചാക്കോ 1946ലാണ് സിനിമയിലേക്ക് കടന്നുവന്നത്. 1947 ക്രിസ്മസ് ദിനത്തിലാണ് കുഞ്ചാക്കോയുടെ നേതൃത്വത്തില്‍ ഉദയാ സ്റ്റുഡിയോയ്ക്ക് തറക്കല്ലിടുന്നത്. ഉദയ സ്റ്റുഡിയോയുടെ ചുവരുകള്‍ക്കുള്ളില്‍ ഒരു സിനിമ മുഴുവന്‍ ചിത്രീകരിക്കാനായപ്പോള്‍ ചെലവ് കുത്തനെ കുറയ്ക്കാനായി. 

കുഞ്ചാക്കോ ഫാമിലി വിറ്റ ഉദയ സ്റ്റുഡിയോ വീണ്ടെടുക്കുമെന്ന് ഇളമുറക്കാരനായ നടന്‍ കുഞ്ചാേക്കോ ബോബന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ഉദയ സ്റ്റുഡിയോയുടെ ബാനറിന്റെയും എംബ്ലമായ പൂവന്‍കോഴിയുടെയും അവകാശം നടന്‍ കുഞ്ചാക്കോ ബോബന്റെ കൈവശമാണ്. പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റുഡിയോ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ചലച്ചിത്ര രംഗത്തുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ചലച്ചിത്ര രംഗത്തുള്ളവരുടെ യോഗം വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതിന് മുമ്പ് സ്ഥലത്തിന്റെ വില്പന നടന്നു

വെള്ളിനക്ഷത്രമാണ് ഇവിടെ ചിത്രീകരിച്ച ആദ്യസിനിമ. 1949 ല്‍ റിലീസ് ചെയ്ത ഈ സിനിമ വിജയിച്ചില്ലെങ്കിലും ഇതിലെ നായിക മിസ് കുമാരി ജനപ്രിയ നായികയായി. നല്ലതങ്ക എന്ന കുടുംബചിത്രമാണ് രണ്ടാമത് ചിത്രീകരിച്ചത്. 1951 ല്‍ രിലീസ് ചെയ്ത ജീവിതനൗക ഹിറ്റായതോടെ ഉദയായിലേക്കുള്ള ചിത്രങ്ങളുടെ ഒഴുക്ക് കൂടി. 1986 ല്‍ അനശ്വര ഗാനങ്ങള്‍ എന്ന സിനിമയുടെ ചിത്രീകരണത്തോടെയാണ് ഉദയാ സ്റ്റുഡിയോക്ക് താഴ്‌വീണത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവാസിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന്റെയും വേദനയില്‍ പങ്കുചേരുന്നു...  (14 minutes ago)

സിനിമാകോണ്‍ക്ലേവ് രാജ്യത്തിനാകെ മാതൃകയായിത്തീര്‍ന്ന കേരളത്തിന്റെയും മലയാള സിനിമയുടെയും ശ്രദ്ധേയമായ ചുവടുവെയ്പ്പാണെന്ന് മുഖ്യമന്ത്രി  (28 minutes ago)

ധര്‍മാരിയില്‍ മണ്ണിടിച്ചില്‍ ... ആറ് പേര്‍ക്ക് പരുക്ക്  (37 minutes ago)

..പവന് 1120 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച്  (1 hour ago)

കുല്‍ഗാമില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം....തെരച്ചില്‍ തുടരുന്നു  (1 hour ago)

ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സര്‍ക്കാര്‍  (2 hours ago)

മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും...  (2 hours ago)

വെളിച്ചെണ്ണയ്ക്ക് പിന്നാലെ പച്ചക്കറികള്‍ക്കും വിലയില്‍....  (3 hours ago)

ഒട്ടുപാലിന്റെ വിലയിലും ഇടിവുണ്ടായി  (3 hours ago)

ഞെട്ടലില്‍ സിനിമാലോകം... കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും കണ്ടില്ല, ഫോണെടുത്തില്ല  (3 hours ago)

100 വയസ്സായ അമ്മയ്ക്ക് മാസം 2000 രൂപവീതം ജീവനാംശം ...  (3 hours ago)

റേഷന്‍ മണ്ണെണ്ണയുടെ വിലയില്‍ വര്‍ദ്ധനവ്  (3 hours ago)

നാല് വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു...  (4 hours ago)

ഇന്ന് മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends