Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

വിലയിടിവും ഉത്പാദനക്കുറവും; കൊക്കോ കൃഷി വന്‍പ്രതിസന്ധിയില്‍

04 JUNE 2019 12:30 PM IST
മലയാളി വാര്‍ത്ത

പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയ്ക്ക് കരുത്തായിരുന്ന കൊക്കോ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വന്‍ തോതില്‍ വില ഇടിഞ്ഞത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. ഉത്പാദന കുറവിനൊപ്പം വിലിയിടിവും നേരിട്ടതോടെ കൃഷിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍. ഇടനിലക്കാരുടെയും മറ്റും ഒത്തുകളിയാണ് വിലിയിടിവിന് കാരണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വില വന്‍ തോതിലാണ് കുറഞ്ഞത്. 70 - 80 രൂപ വരെ വിലയുണ്ടായിരുന്ന പച്ച പരിപ്പിന് നിലവില്‍ 40 - 50 രൂപയാണ് വില. 210 - 220 രൂപയുണ്ടായിരുന്ന ഉണക്ക പരിപ്പിന്റെ വില 160 രൂപയ്ക്ക് താഴെയാണ്. 



അധിക മഴയും രോഗബാധയുമാണ് നിലവില്‍ കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. കടുത്ത ചൂടും കൃഷിയ്ക്ക് തിരിച്ചടിയായി. ഉത്പാദന കുറവിനൊപ്പം വിലയിടിവും നേരിട്ടതോടെ കൃഷിയുമായി മുന്നോട്ടു പോകാനാകാത്ത സ്ഥിതിയാണുള്ളത്. ഗുണനിലവാരത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പ്രദേശത്തെ കൊക്കോ പരിപ്പിന് മുമ്പ് വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മേഖലയിലെ കച്ചവടക്കാര്‍ കൊക്കോ വാങ്ങാന്‍ താല്പര്യം കാണിക്കാത്തത് വന്‍പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് മഴക്കാലം ആരംഭിക്കുന്നതോടെ വില വീണ്ടും ഇടിയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കൂടാതെ കുരുമുളക് വില ഇടിഞ്ഞതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ കൊടി നശിപ്പിച്ച് കൊക്കോ കൃഷി നടത്തിയിരുന്നു. കുറഞ്ഞ സ്ഥലത്തും കൊക്കോ കൃഷി ചെയ്യാന്‍ സാധിക്കുന്നതിനാല്‍ സാധാരണ കര്‍ഷകര്‍ക്ക് കൊക്കോ കൃഷിയില്‍ നിന്നുള്ള വരുമാനം വലിയ ആശ്വാസമായിരുന്നു. എന്നാല്‍ വിലയിടിവ് സാധാരണക്കാരായ കര്‍ഷകരെയാണ് ഏറെ ബാധിച്ചത്. 



കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കൊക്കോയുടെ ഉത്പാദനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍, ഉപഭോഗത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ കൊക്കോകൃഷി വ്യാപകമായിട്ടുണ്ട്. ഉത്പാദന ചെലവിലെ കുറവും വിളവെടുപ്പിനും മറ്റും തൊഴിലാളികളെ കൂടുതല്‍ ആവശ്യമില്ലാത്തതും മേഖലയില്‍ കൊക്കോ കൃഷിയുടെ വ്യാപനത്തിന് കാരണമായി. തമിഴ്‌നാട്ടിലെ ധാരാപുരത്താണ് കൊക്കോയുടെ സംസ്‌കരണം കൂടുതലായി നടക്കുന്നത്. മഴക്കുറവും കൂടുതല്‍ സൂര്യപ്രകാശവും ലഭിക്കുന്നുവെന്നതാണ് ഇവിടത്തെ പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (19 minutes ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (24 minutes ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (1 hour ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (1 hour ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (2 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (3 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (3 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (3 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (3 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ എനിക്കെതിരെയും വിമര്‍ശനമുണ്ടായെന്ന് എം വി ഗോവിന്ദന്‍  (4 hours ago)

സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകന്‍  (4 hours ago)

Malayali Vartha Recommends