Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം


പിണറായി വിജയന്റെ അപ്രമാദിത്വത്തിന് തിരിച്ചടി? സി.പി.എം തിരുത്തൽ രേഖയിൽ കൺട്രോളേറ്റെടുത്ത് എം.എ. ബേബി; കോഴിക്കോട്ട് പുകഞ്ഞ് ചാടി നേതാക്കൾ...


കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...


എക്സാലോജിക് കേസിൽ ഇ ഡി നീക്കം കടുപ്പിക്കുന്നു; സിഎംആർഎൽ ജനറൽ മാനേജർക്ക് സമൻസ്, ആദ്യ കുറ്റപത്രം ഉടൻ...


മുഖ്യമന്ത്രി വി ഡി സതീശൻ ഡാൻസ് കളിക്കുന്ന എ ഐ വീഡിയോ..വിവാദ വീഡിയോ മെറ്റ നീക്കം ചെയ്തു.. പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി..

ലോട്ടറിക്ക് ഇരട്ട നികുതി; നിയമോപദേശം തേടി സര്‍ക്കാര്‍

22 JUNE 2019 01:15 PM IST
മലയാളി വാര്‍ത്ത

ലോട്ടറികള്‍ക്ക് ഇരട്ട നികുതി പിരിക്കുന്നതു സംബന്ധിച്ച തര്‍ക്കം അറ്റോര്‍ണി ജനറലിന്റെ നിയമോപദേശത്തിന് വിടാന്‍ ജി എസ് ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോട്ടറിക്ക് ഏകീകൃത നികുതി ചുമത്തുന്നത് രാജ്യമൊട്ടാകെ ഒരു ഏകീകൃത ലോട്ടറി ഉണ്ടാക്കുമെന്നാണ് വാദമെങ്കിലും ഇത് കരിഞ്ചന്തയ്ക്ക് വഴിതെളിക്കും. അതിനാല്‍ ലോട്ടറിയെ ജി എസ് ടി പരിധിയില്‍ കൊണ്ടുവരാനും ഏകീകൃത നികുതി ചുമത്താനുമുള്ള ആലോചന എല്ലാ വശങ്ങളും പരിശോധിച്ചു മാത്രം തീരുമാനമെടുക്കേണ്ടതാണ്. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുമെന്നതിനാല്‍ ഇപ്പോള്‍ പിന്തുടരുന്ന നികുതിനിരക്ക് രീതി പിന്തുടരണം.

കേരളം നടത്തിവരുന്ന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമാണ്. ആരോഗ്യവികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഇതില്‍നിന്നുള്ള വരുമാനം ഉപയോഗിക്കുന്നത്. ലോട്ടറി വിപണിയിലേക്കുള്ള സ്വകാര്യ ഏജന്റുമാരുടെ കടന്നുകയറ്റവും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകളും കണക്കിലെടുത്താണ് സര്‍ക്കാര്‍ നേരിട്ട് ലോട്ടറി നടത്തുന്നത്. 

28ാമത് ജി എസ് ടി കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. കേരള സംസ്ഥാന ലോട്ടറി മറ്റു ഭാഗ്യക്കുറികളില്‍നിന്നും ചൂതാട്ടങ്ങളില്‍നിന്നും വ്യത്യസ്തമായി സര്‍ക്കാരിന്റെ കര്‍ശന നിയമങ്ങള്‍ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍, ലോട്ടറി വിഷയത്തില്‍ നിലവിലുള്ള വ്യത്യസ്ത ജി എസ് ടി നിരക്ക് സംസ്ഥാനം നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവും ആയി നിലനിര്‍ത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. 

കേരളം സംസ്ഥാന ഓണ്‍ലൈന്‍ ലോട്ടറി ഫ്രീ സോണ്‍ ആയിതിനാല്‍ സംസ്ഥാനത്ത് ഒരു കാരണവശാലും ഓണ്‍ലൈന്‍ ലോട്ടറിയുടെ വില്പന അനുവദിക്കാനാകില്ല. ലോട്ടറിക്ക് ജി എസ് ടി നിരക്ക് ഏര്‍പ്പെടുത്തുമ്പോള്‍ കേവലം വരുമാനവശം മാത്രം കണക്കിലെടുക്കാതെ ധാര്‍മ്മികവശങ്ങള്‍ കൂടി പരിഗണിക്കണം. കേരള ലോട്ടറി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇവരില്‍ അധികവും പാവപ്പെട്ടവരും വിധവകളും ബലഹീനരുമാണ്. അതിനാല്‍ ലോട്ടറിയെ ചരക്ക് വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (45 minutes ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (52 minutes ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (1 hour ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (1 hour ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (2 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (2 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (2 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (3 hours ago)

വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (4 hours ago)

KSEB-യിലെ ഓറ്റുക്കാരനെ CM സതീശൻ പൂട്ടി..! ഫ്യൂസടിപ്പിച്ച് സതീശൻ കോടികൾ ഇറക്കി സർപ്രൈസ്  (4 hours ago)

പ്രവാസി മലയാളികളെ കെട്ടിയിട്ട്,10 കോടി തൂക്കി.. പ്രവാസികൾക്ക് ഇരട്ടി ശമ്പളം ഉടൻ ഈ മാറ്റണങ്ങൾ..!  (4 hours ago)

റേസിംഗ് മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ അജിത്തിന് വിജയ്‌യുടെ സ്‌നേഹസമ്മാനം  (4 hours ago)

പിണറായിയുടെ പ്രസംഗം എല്ലാരും ഉറങ്ങി... ഇ പിയും ,റഹീം കൂർക്കം വലിച്ചുറങ്ങി..ചിത്രങ്ങൾ പുറത്ത്  (4 hours ago)

108 ആംബുലന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു  (4 hours ago)

പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതില്‍ വീണ്ടും നിയമോപദേശം തേടാന്‍ ക്രൈംബ്രാഞ്ച്  (4 hours ago)

Malayali Vartha Recommends