ഓഹരി വിപണിയില്‍ നഷ്ടം... സെന്‍സെക്‌സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01 എന്ന നിലയിലാണ് വ്യാപാരം

ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം. ഇന്നും സെന്‍സെക്‌സ് 22.81 പോയന്റ് നഷ്ടത്തില്‍ 38,708.01 എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. 10 മണിയോടെ സെന്‍സെക്‌സ് 30 പോയന്റ് ഉയര്‍ന്ന് 38,752.69 എന്ന നിലയിലും നിഫ്റ്റ് 2.65 പോയന്റ് ഉയര്‍ന്ന് 11,558.15 പോയന്റ് എന്ന നിലയിലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1775 കമ്പനികളുടെ ഓഹരികളില്‍ 905 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും 784 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 86 എണ്ണത്തില്‍ മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ടൈറ്റാന്‍ കമ്ബനി, ഏഷ്യന്‍ പെയിന്റ്‌സ്, ബ്രിട്ടാണിയ എന്നീ കമ്ബനികളുടെ ഓഹരികള്‍ ലാഭത്തിലും ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ഹിന്റാല്‍കോ, ബജാജ് ഫിനാന്‍സ്, വേദാന്ത എന്നീ കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha