Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്പാദനച്ചെലവിലെ വര്‍ദ്ധന; ക്ഷീര മേഖല വന്‍പ്രതിസന്ധിയില്‍

24 AUGUST 2019 02:34 PM IST
മലയാളി വാര്‍ത്ത

കാലിത്തീറ്റ വിലയിലെ ഭീമമായ വര്‍ദ്ധനമൂലം ഉത്പാദനച്ചെലവ് താങ്ങാനാകാതെ കേരളത്തിലെ ക്ഷീരമേഖലയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രളയം മൂലം കന്നുകാലികള്‍ ചത്തതും തൊഴുത്തുകളും മറ്റും തകര്‍ന്നതു മൂലമുള്ള പ്രശ്‌നങ്ങളും ഇതിന് ആക്കം കൂട്ടി. കേരളത്തിലെ 14 ലക്ഷം ക്ഷീരകര്‍ഷകരെയും വ്യവസായ സംരംഭങ്ങളെയുമാണ് ഇത് ബാധിച്ചത്. 

2018 മേയില്‍ 50 കിലോഗ്രാമുള്ള ഒരു ചാക്ക് കാലിത്തീറ്റയക്ക് 950 രൂപയായിരുന്നു വില. ഇന്നത് 1350 രൂപ വരെയെത്തി. ഒരു വര്‍ഷംകൊണ്ട് 400 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്കുന്ന മില്‍മയുടെ കാലിത്തീറ്റവില ഗോള്‍ഡിന് 1325 രൂപ, റിച്ചിന് 1195 രൂപയുമാണ്. തലേ മാസം 60 ലിറ്റര്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് 100 രൂപ ഇളവുള്ളതാണ് ആകെയുള്ള ആശ്വാസം. ഒരു ലിറ്റര്‍ പാലുത്പാദിപ്പിക്കുന്നതിന് 40 രൂപ ചെലവുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയ്യില്‍ കിട്ടിയിട്ട് വര്‍ഷങ്ങളായി. 



മില്‍മയ്ക്ക് കീഴിലുള്ള 3,600 ക്ഷീരസഹകരണസംഘങ്ങളിലാണ് ഒരു വിഭാഗം കര്‍ഷകര്‍ പാല്‍ നല്കുന്നത്. ഒരു ലിറ്റര്‍ പാലിന് 33 രൂപയാണ് കര്‍ഷകര്‍ക്ക് മില്‍മ നല്കുന്നത്. സ്വകാര്യ സംസ്‌കരണമേഖലയിലെ കമ്പനികള്‍ക്ക് പാല്‍ നല്കുന്നവരും അനവധിയാണ്. തമിഴ്‌നാട്ടില്‍ പാല്‍വില വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ സഹായിക്കുന്നുണ്ട്. 

പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ എംഎസ്ഡിപി പോലുള്ള പദ്ധതികള്‍ നിലവിലുണ്ട്. ഇവിടത്തെ കന്നുകാലികളുടെ എണ്ണം കൂട്ടാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഉരുക്കളെ വാങ്ങണമെന്നാണ് പദ്ധതി നിര്‍ദ്ദേശം. ഇത്തരത്തില്‍ കേരളത്തിലേക്ക് പശുക്കളെ കൈമാറുന്ന വന്‍ ലോബി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ പത്ത്് ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞ് വില്‍ക്കുന്ന പശുക്കളില്‍നിന്നും രണ്ടു ലിറ്റര്‍ പാല്‍ പോലും ലഭിക്കാതെ കര്‍ഷകര്‍ കബളിപ്പിക്കപ്പെടുകയാണ്. പാല്‍ ലഭിക്കുന്ന നല്ലയിനം പശുക്കളെ ഇവിടെത്തന്നെ ലഭ്യമാക്കിയാലേ ഈ ദുരവസ്ഥ മാറൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (34 minutes ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (46 minutes ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (50 minutes ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (58 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (1 hour ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (2 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (2 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (2 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends