ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്‌സ് 201 പോയന്റ് നേട്ടത്തില്‍ 38,511ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11353ലുമാണ് വ്യാപാരം

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനൊടുവില്‍ വ്യാപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 201 പോയന്റ് നേട്ടത്തില്‍ 38,511ലും നിഫ്റ്റി 52 പോയന്റ് ഉയര്‍ന്ന് 11353ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1175 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 622 ഓഹരികള്‍ നഷ്ടത്തിലുമാണ്. 82 ഓഹരികള്‍ക്ക് മാറ്റമില്ല.
സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി, റിലയന്‍സ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, സിപ്ല, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha