രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുന്നു; ഒരു ഡോളറിന് 65.12 രൂപ

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് തുടരുകയാണ്. വിനിമയ നിരക്ക് 65.12 രൂപയിലെത്തി. ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും മൂല്യതകര്‍ച്ച നേരിടുന്നതും ഇന്ത്യന്‍ രൂപയാണ്.സെന്‍സെക്‌സ് 140 പോയിന്റും നിഫ്‌റ്റി 45 പോയിന്റും ഇടിഞ്ഞു.
എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് വന്‍ ഡിമാന്റ് ഉണ്ടായ സാഹചര്യത്തിലാണ് തകര്‍ച്ച. കൂടാതെ രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ സര്‍ക്കാരും റിസര്‍ബാങ്കും സ്വീകരിച്ച നടപടികള്‍ ഫലം കാണാത്തതും തിരിച്ചടിയായി. അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയെ ബാധിച്ചു.
രൂപയുടെ മൂല്യതകര്‍ച്ച സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കും. ബാങ്കുകള്‍ ഭവന-വാഹന വായ്‌പകള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകും. ഇറക്കുമതിയക്ക് കൂടുതല്‍ ചെലവുവരുന്ന പശ്ചാത്തലത്തില്‍ അവശ്യസാധന വില വീണ്ടും വര്‍ധിക്കും.
https://www.facebook.com/Malayalivartha