ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ ആരംഭത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.84ലേക്കാണ് രൂപ താഴ്ന്നത്. എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ ബാധിച്ചിട്ടുള്ളത്. ഇതിനെ തുടര്‍ന്ന് ഇറക്കുമതി ചെലവ് ഉയരുകയും ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം താഴാനായി ഇടയാക്കിയത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുത്തനെ ഉയരാനായി കാരണം. അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. ഉയര്‍ന്ന എണ്ണവില തന്നെയാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ അമേരിക്കയില്‍ പത്തുവര്‍ഷത്തെ ട്രഷറി യീല്‍ഡ് അഞ്ചുശതമാനമായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്,ലാര്‍സന്‍ , ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, അള്‍ട്രാ ടെക് സിമന്റ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.
"
https://www.facebook.com/Malayalivartha


























