Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?

നിക്ഷേപ നിർവഹണ രംഗത്തേക്ക് ഹൈലൈറ്റ് ഗ്രൂപ്പ്; ₹200 കോടിയുടെ എത്തിക്കൽ ഫണ്ട് അവതരിപ്പിക്കുന്നു...

11 NOVEMBER 2026 04:42 PM IST
മലയാളി വാര്‍ത്ത
റിയൽ എസ്റ്റേറ്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുള്ള ഹൈലൈറ്റ് ഗ്രൂപ്പ് നിക്ഷേപ നിർവഹണ രംഗത്തേക്ക് പ്രവേശിക്കുന്നു. പുതിയ വിഭാഗമായ ഹൈലൈറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിലൂടെ, റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപിക്കുന്ന ₹200 കോടിയുടെ ‘ഹൈലൈറ്റ് എത്തിക്കൽ ഫണ്ട് I’ അവതരിപ്പിക്കുന്നു.


സെബിയിൽ കാറ്റഗറി II ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടായി (എഐഎഫ്) രജിസ്റ്റർ ചെയ്ത ഈ ഫണ്ടിന് താസിസിന്റെ (TASIS) ശരീഅ അംഗീകാരമുണ്ട്. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്ന വൻകിട നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കുമായാണ് ഫണ്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏഴ് വർഷമാണ് ഫണ്ടിന്റെ കാലാവധി. കുറഞ്ഞ നിക്ഷേപം ₹1 കോടി. ഫണ്ടിന്റെ വ്യവസ്ഥകൾക്ക് അനുസരിച്ച് 36 മാസത്തിനുള്ളിൽ ഗഡുക്കളായി തുക അടയ്ക്കാം. പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിലും നിലവിലുള്ള പദ്ധതികളുടെ വികസനത്തിലുമാകും നിക്ഷേപം. നാലാം വർഷം മുതൽ നിക്ഷേപകർക്ക് വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്; ഇത് പദ്ധതികളുടെ പുരോഗതിക്കും ഫണ്ടിന്റെ പ്രകടനത്തിനും വിധേയമായിരിക്കും.

ഓരോ നിക്ഷേപവും ശരീഅ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. ഓഡിറ്റ്, ട്രസ്റ്റി, ബാങ്കിങ്, കസ്റ്റഡി, നിയമോപദേശം തുടങ്ങിയ സേവനങ്ങൾക്ക് പ്രമുഖ സ്ഥാപനങ്ങളുടെ സഹകരണവുമുണ്ട്.

“ഹൈലൈറ്റിന്റെ വളർച്ചയ്ക്ക് അടിത്തറയായ വിശ്വാസവും മൂല്യങ്ങളും ഈ സംരംഭത്തെയും നയിക്കും. ഉത്തരവാദിത്തത്തോടെയും ധാർമ്മിക തത്വങ്ങൾ പാലിച്ചും നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം,” ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.

റിയൽ എസ്റ്റേറ്റ് രംഗത്തെ പരിചയവും പ്രൊഫഷണൽ നിക്ഷേപ നിർവഹണവും ഒരുമിപ്പിച്ച് നിക്ഷേപകർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി.

ഫോക്കസ് മാൾ, ഹൈലൈറ്റ് മാൾ, ഹൈലൈറ്റ് സിറ്റി തുടങ്ങിയ പദ്ധതികളിലൂടെ കേരളത്തിന്റെ നഗരജീവിതത്തിന് പുതിയ അനുഭവങ്ങൾ സമ്മാനിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വേൾഡ് ട്രേഡ് സെന്റർ കോഴിക്കോട് ഉൾപ്പെടെയുള്ള പദ്ധതികളുമായി 2030-ഓടെ അഞ്ച് കോടി ചതുരശ്ര അടി വികസനം എന്ന ലക്ഷ്യത്തിലേക്കാണ് ഗ്രൂപ്പ് മുന്നേറുന്നത്. മൂന്ന് പതിറ്റാണ്ടായി നേടിയ വിശ്വാസവും പദ്ധതികൾ നടപ്പാക്കിയ പരിചയവും പ്രയോജനപ്പെടുത്തി, നിക്ഷേപകർക്ക് ദീർഘകാല മൂല്യം സൃഷ്ടിക്കാനുള്ള ഈ യാത്രയുടെ തുടർച്ചയാണ് ഹൈലൈറ്റ് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽ ഗുണ നിലവാരം ഉറപ്പാക്കാൻ പാലിലെ അഫ്ലാടോക്സിൻ, ആന്റിബയോട്ടിക് അവശിഷ്ടങ്ങൾ നിയന്ത്രിക്കാനുള്ള പരിശീലന പരിപാടി നടത്തി...  (3 minutes ago)

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്‍റെ ഭാഗമായുള്ളകരട് വോട്ടര്‍ പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചു  (5 minutes ago)

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം  (5 minutes ago)

ആരോഗ്യാവസ്ഥ മോശമാണെന്നു പറയുന്ന ആളെയാണ് ഇന്നലെ രാത്രി ബലം പ്രയോഗിച്ചു കൊണ്ടുപോയത്; ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടും രാവിലെ വരെ ഒരു ചികിത്സയും നല്‍കിയില്ല; ആഞ്ഞടിച്ച് എല്‍പിഎസ്ടി സമരസമിതി നേതാവ് വളര്‍മത  (14 minutes ago)

വിവാദങ്ങൾ വിടാതെ പാറ്റ് കമിൻസ്; ഭാര്യയുമായി വഴക്കിടുന്ന ദൃശ്യങ്ങൾ വൈറൽ, പന്തുചുരണ്ടൽ വിവാദത്തിലും പ്രതികരണം ഉടൻ...  (20 minutes ago)

12 ലക്ഷം പോയി, അവൾ എന്നെ ചതിച്ചു സാറേ....! സെക്രട്ടറിയേറ്റിനു മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വായോധികൻ; രക്ഷകരായി 'ആ 2പേർ'  (23 minutes ago)

സാധാരണക്കാർക്ക് തിരിച്ചടിയായി മുട്ടവില കുതിക്കുന്നു; കോഴിമുട്ടയ്ക്ക് 8.50 രൂപ, പിന്നിൽ എഥനോൾ ഉത്പാദനവും...  (23 minutes ago)

പാർക്കിങ് തർക്കത്തെ തുടർന്ന് പ്രവാസി യുവാവിനെ അയൽവാസി വെടിവച്ചുകൊന്നു; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്...  (36 minutes ago)

എല്‍പിഎസ്ടി സമരം; സമരസമിതി നേതാവ് വളര്‍മതി വീണ്ടും സമരപ്പന്തലില്‍; ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിക്കാതെ അടിച്ചമര്‍ത്താന്‍ നോക്കിയിട്ടു കാര്യമില്ലെന്ന് വളര്‍മതി  (42 minutes ago)

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻമന്ത്രി വി. അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി  (46 minutes ago)

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി  (48 minutes ago)

'മരിച്ചുകിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?': മരണവീട്ടിലെ അമിതോപദേശങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ സിദ്ദിഖ്...  (51 minutes ago)

സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ തീയതികളും ക്രിസ്മസ് അവധിയും പ്രഖ്യാപിച്ചു...  (56 minutes ago)

യുവ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും ഗവേഷണത്തിനാവശ്യമായ അക്കാദമിക പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഉറപ്പുവരുത്തും; രോഗങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളും സംശയങ്ങളും പരിഹരിച്ച് മുന്നോട്ടുപോകാ  (57 minutes ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിൽ 1.8 ലക്ഷം റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?  (1 hour ago)

Malayali Vartha Recommends