2014-15 ബജറ്റിലെ മുന്‍ഗണനാ പദ്ധതികള്‍

1, ഉല്‍പ്പാദനമേഖല ശക്തിപ്പെടുത്തുക
2, വളര്‍ച്ച മുരടിച്ചുകൊണ്ടിരിയ്‌ക്കുന്ന കാര്‍ഷിക മേഖലയ്‌ക്ക് ഊര്‍ജ്ജം പകര്‍ന്ന് വളര്‍ച്ചയിലേയ്‌ക്ക് നയിക്കുക. ഇതിനായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍:
കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടുകൂടി ഇന്‍കം ഗാരന്റിയും വിലനിര്‍ണയ അവകാശവും നല്‍കാന്‍ പദ്ധതി. 25 വിളകളെ ഇന്‍ഷ്വര്‍ ചെയ്യും.
ഗൃഹനാഥന്‍ മരണപ്പെട്ടാല്‍ കടം എഴുതി തള്ളുന്നു
കേരളത്തെ ഹൈടെക് അഗ്രിക്കള്‍ച്ചറല്‍ സ്റ്റേറ്റായി രൂപാന്തരപ്പെടുത്താന്‍ പദ്ധതി
കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് വഴി ആനുകൂല്യങ്ങളും സഹായ പദ്ധതികളും ലഭ്യമാക്കുന്നു. രജിസ്റ്റര്‍ ചെയ്‌ത 18.77 ലക്ഷം കുടുംബങ്ങള്‍ക്കു പുറമെ ബാക്കിയുള്ളവരെയും രജിസ്റ്റര്‍ ചെയ്‌ത് ഗുണഭോക്താക്കളാക്കും.
ഹൈടെക് കൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം. മുഴുവന്‍ കര്‍ഷകര്‍ക്കും ഹൈടെക് കൃഷിയില്‍ പ്രോത്സാഹനം, അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ. ഈ പദ്ധതിക്ക് 200 കോടി വകയിരുത്തി.
ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
കാര്‍ഷികോത്‌പന്ന വിപണനത്തിന് സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്‌പ
രണ്ടു ഹെക്‌ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ്
ചെറുകിട ഭക്ഷ്യസംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം
കാര്‍ഷികാഭിവൃദ്ധിയ്‌ക്കും കുടിവെള്ളത്തിനും ജലസമൃദ്ധ കേരളം പദ്ധതി
കൃഷി അധിഷ്‌ഠിത വ്യാവസായിക അവാര്‍ഡ് - പുതു സംരംഭകര്‍ക്ക് അംഗീകാരവും അഞ്ചു ലക്ഷം രൂപവരെ പാരിതോഷികം, വൈദ്യുതി ചാര്‍ജില്‍ 25% ഇളവ് 5% പലിശ സബ്‌സിഡി, ഒരു ശതമാനം മാനേജേരീയല്‍ സബ്‌സിഡി
കാര്‍ഷിക വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക മാച്ചിംഗ് ഗ്രാന്റ്
പാട്ടക്കൃഷിക്കു പ്രോത്സാഹനം
കാര്‍ഷിക പാഴ്‌വസ്‌തുക്കളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്‌പന്നങ്ങള്‍ നിര്‍മ്മിയ്‌ക്കാന്‍ പദ്ധതി
വെര്‍ട്ടിക്കല്‍ ഫാമിംഗിന് പ്രോത്സാഹന പദ്ധതി
ന്യായവില നല്‍കി റബര്‍-ഏലം ഉല്‌പന്നങ്ങളുടെ സംഭരണം
വന്യമൃഗശല്യ ദൂരീകരണത്തിന് പദ്ധതി
കാര്‍ഷികോത്‌പന്ന റീട്ടെയില്‍ മെഗാ പ്രോജക്‌ട്
ഗ്ലോബല്‍ അഗ്രി-മീറ്റ്
എല്ലാ ബ്ലോക്കുകളിലും അത്യൂല്‌പാദനശേഷിയുള്ള വിത്ത്/തൈ ഉല്‌പാദന കേന്ദ്രങ്ങള്‍
ബയോടെക് എക്‌സിബിഷന്‍
പരമ്പരാഗത മേഖലയിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പലിശ സബ്‌സിഡി
ജില്ല കൃഷി വിജ്ഞാന കേന്ദ്രങ്ങളിലൂടെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് പദ്ധതി
മികച്ച കര്‍ഷകര്‍ക്ക് ആഹോള തലത്തിലും ദേശീയ തലത്തിലും പഠന യാത്രകള്‍ക്ക് 5 ലക്ഷം രൂപവരെ ഗ്രാന്റ്
ക്ഷീര വ്യവസായത്തിന് മുന്‍വര്‍ഷത്തേക്കാള്‍ 47 ശതമാനം അധിക തുക
ശുദ്ധജലവിതരണം
ശുദ്ധജലവിതരണത്തിനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും 774 കോടി
ഊര്‍ജം
ഊര്‍ജ മേഖലയ്‌ക്ക് 1370 കോടി
വ്യാവസായിക വളര്‍ച്ചയ്‌ക്ക് പ്രോത്സാഹനം നല്‌കുന്നു
പരമ്പരാഗത ചെറുകിട കരകൗശല മേഖലകള്‍ക്ക് 639.4 കോടി
പരിസ്ഥിതി സൗഹൃതവ്യവസായങ്ങളുടെ പ്രോത്സാഹനത്തിന് 100 കോടി
പുതിയ പ്രോജക്‌ടുകളുടെ പ്രോത്സാഹനത്തിന് 5 ലക്ഷം രൂപ ധനസഹായം
വ്യവസായ മേഖലയിലെ പുതിയ ഓരോ തൊഴില്‍ സൃഷ്‌ടിക്കും 10,000 രൂപ സബ്‌സിഡി
കൈത്തറി മേഖലയുടെ പൈതൃകം കാത്തു സൂക്ഷിക്കുന്നതിനായി ഇന്നവേറ്റീവ് എന്റര്‍പ്രൈസ് പ്രമോഷന്‍ പ്രോഗ്രാം
കേരളാ ബ്രാന്‍ഡ് ഉല്‌പന്നങ്ങള്‍ വികസിപ്പിക്കും
ബയോടെക് എക്‌സിബിഷന്‍
നാനോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം
പ്രാഥമിക കൈത്തറി സംഘങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി മാര്‍ജിന്‍ മണിക്ക് 10 കോടി
കശുവണ്ടി മേഖലയ്‌ക്ക്
കയര്‍ വ്യവസായ മേഖലയ്‌ക്ക് 116.93 കോടി
കിന്‍ഫ്ര നടത്തുന്ന വിവിധ പ്രോജക്‌ടുകള്‍ക്ക് 148.8 കോടി
കേരള ഉല്‌പന്നങ്ങള്‍ക്ക് ദേശീയ - അന്തര്‍ദ്ദേശീയ
വിപണികളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തും
വ്യാവസായിക ഊര്‍ജ്ജ സുരക്ഷിതത്വത്തിന് പാരമ്പര്യേതര സ്രോതസ്സുകള്‍
ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിയ്‌ക്കുന്നതിന് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി
യുവജനങ്ങളുടെ നൈപുണ്യ വികസനത്തിന് ഓരോ വകുപ്പുകളിലേയും ആകെ ചെലവിന്റെ ഒരു ശതമാനം
വിവരസാങ്കേതിക വിദ്യാ വ്യാപനത്തിന് മുന്‍തൂക്കം
വിവര സാങ്കേതിക മേഖലയ്‌ക്ക് 313.33 കോടി
ജനസേവനം വിരല്‍ത്തുമ്പിലെത്തിക്കും
സര്‍ക്കാര്‍ ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ പദ്ധതി
വിദ്യാഭ്യാസ മേഖലയ്‌ക്ക് പുതിയ ദിശാബോധം നല്‍കുക
വിദ്യാഭ്യാസ മേഖലയ്‌ക്ക് 879 കോടി
കായിക യുവജനക്ഷേമപരിപാടികള്‍ക്ക് 69 കോടി
സ്വയംഭരണ കോളേജുകളും കല്‌പിത സര്‍വ്വകലാശാലകളും ആരംഭിയ്‌ക്കുന്നതിന് 10 കോടി
സര്‍വ്വകലാശാലകളേയും കോളേജുകളേയും ബന്ധിപ്പിയ്‌ക്കുന്നതിന് ഓണ്‍ ലൈന്‍ സംവിധാനം
വിദ്യാര്‍ത്ഥികള്‍ക്ക് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിയ്‌ക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്‌തരാക്കാന്‍ ബിസിനസ് ഇന്‍ക്വുബേഷന്‍ സെന്ററുകള്‍
കോട്ടയം ജില്ലയില്‍സയന്‍സ് സിറ്റിക്ക് 10 കോടി
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം വളര്‍ത്തുന്നതിനായി `സംരഭകത്വ വികസന ക്ലബുകള്‍ക്ക് 4 കോടി'
വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ്
വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌ക്കാരം - ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സ്‌കൂള്‍ വിഭാഗത്തില്‍ മൂന്നുവീതം സ്ഥാനങ്ങള്‍വരെ നേടുന്നവര്‍ക്ക് പുരസ്‌ക്കാരം
യുവപ്രതിഭ അവാര്‍ഡ് - സര്‍വ്വകലാശാലാ തലത്തില്‍ ജില്ല അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും മൂന്നുവീതം സ്ഥാനങ്ങള്‍വരെ നേടുന്നവര്‍ക്ക് അംഗീകാരം.
മൊബിലിറ്റി ഫെലോഷിപ്പ് പ്രോഗ്രാം
പഠന രംഗത്ത് മികവു പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം
സ്‌പോര്‍ട്‌സ് രംഗത്ത് മികവുപുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രോത്സാഹനം
ചെറുകിട കര്‍ഷകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഹയര്‍ സെക്കന്ററി ജൂനിയര്‍ അദ്ധ്യാപകര്‍ക്ക് സീനിയര്‍ സ്‌കെയില്‍
കൊരട്ടിയില്‍ ഹ്യൂമണ്‍ റിസോഴസസ് സെന്ററിന് 5 കോടി
ആരോഗ്യമേഖല
ആരോഗ്യമേഖലയ്‌ക്ക് 629.4 കോടി
സാമ്പത്തികമായി പിന്നാക്കം നില്‌ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങളും ആരോഗ്യ പരിപാലന സഹായവും
18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ആരോഗ്യകിരണം പദ്ധതിയ്‌ക്ക് 10 കോടി
സാധുക്കള്‍ക്ക് വന്ധ്യത ചികിത്സാ സൗകര്യം ഒരുക്കുന്നതിന് 10 കോടി
കോട്ടയം മെഡിക്ക ല്‍ കോളേജില്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിന് 5 കോടി
അര്‍ബുദരോഗ ബോധവല്‍ക്കരണവും രോഗനിര്‍ണയവും, പഞ്ചായത്തുകള്‍തോറും രോഗനിര്‍ണ്ണയ ക്യാമ്പുകള്‍
സര്‍വ്വീസ്/കുടുംബ പെന്‍ഷന്‍കാര്‍ക്ക് മെഡിക്ക ല്‍ ഇന്‍ഷ്വറന്‍സ്
തൊഴില്‍ പുനരധിവാസ മേഖലകള്‍ക്ക് 470 കോടി
വ്യവസായ പരിശീലന കേന്ദ്രങ്ങളുടെ നവീകരണത്തിന് 63.1 കോടി
തൊഴില്‍ രഹിതരുടെ നൈപുണ്യവികസനത്തിന് പദ്ധതി
അസംഘടിത തൊഴില്‍ രഹിതര്‍ക്കായി വിവിതോദ്ദേശ തൊഴില്‍ ക്ലബ്ബുകള്‍
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
പരമ്പരാഗത തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പദ്ധതി
മത്സ്യബന്ധനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനവും സുരക്ഷിതത്വവും ഉറപ്പാക്കുക
മത്സ്യ മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളി ക്ഷേമത്തിനും 177.4 കോടി. മുന്‍വര്‍ഷത്തേക്കാള്‍ 12 ശതമാനം അധികം
പരപ്പനങ്ങാടിയില്‍ ഫിഷിംഗ് ഹാര്‍ബര്‍
വിഴിഞ്ഞം പുല്ലുവിള ഗ്രാമങ്ങളെ മാതൃകാ മത്സ്യഗ്രാമങ്ങളാക്കും.
മത്സ്യതൊഴിലാളികള്‍ക്ക് ഉത്‌പാദന വര്‍ദ്ധനവിനും വരുമാന വര്‍ദ്ധനവിനുമായി ഉത്‌പാദന ബോണസസിന് 2 കോടി രൂപ
തുറമുഖ മേഖലയ്‌ക്ക് 98.69 കോടി
മത്സ്യവിപണന കേന്ദ്രങ്ങള്‍ തുറക്കാന്‍ തദ്ദേശ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സഹായം
പാര്‍പ്പിടരഹിതരായ 5 ലക്ഷം പേര്‍ക്ക് പലിശരഹിത ഭവനവായ്‌പാ പദ്ധതിയ്‌ക്ക് 500 കോടി
സൗജന്യ നിരക്കില്‍ മണ്ണെണ്ണ നല്‍കാന്‍ 100 കോടി രൂപ
എറണാകുളം വലനിര്‍മ്മാണ ഫാക്‌ടറിക്ക് പുതിയ മെഷ്യനുകള്‍ക്ക് 5 കോടി
അടിസ്ഥാന സൗകര്യവികസനം
പൊതുമരാമത്തു വകുപ്പിന് 983 കോടിയുടെ പദ്ധതികള്‍
ഇടുക്കിയിലും നെയ്യാറ്റിന്‍കരയിലും മിനി സിവില്‍ സ്റ്റേഷനുകള്‍
വര്‍ക്കലയിലും പന്തളത്തും ബൈപാസുകള്‍
പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിയ്‌ക്കുന്ന കങ്കാപുഴയില്‍ റഗുലേറ്റര്‍ കം ബ്രിഡ്‌ജ്
തിരുവനന്തപുരം ചെങ്ങന്നൂര്‍ സെക്‌ടറില്‍ സബര്‍ബന്‍ ട്രെയിന്‍
നിലമ്പൂര്‍ നന്നന്‍കോട് റയില്‍വേ യാഥാര്‍ത്ഥ്യമാക്കും
കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോ നവീകരണത്തിനും പുതിയ സ്റ്റേഷനുകള്‍ക്കും 17.32 കോടി
കെ.എസ്.ആര്‍.ടി.സിയില്‍ കമ്പ്യൂട്ടര്‍വത്‌ക്കരണത്തിന് 10.3 കോടി
സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് 505 കോടി
ദുര്‍ബല വിഭാഗത്തിന് നിരവധി ക്ഷേമപദ്ധതികള്‍
പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 460.78 കോടി രൂപയുടെയും പട്ടികജാതിക്കാര്‍ക്ക് 1034.42 കോടി രൂപയുടെയും പദ്ധതികള്‍
പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന പദ്ധതിയ്‌ക്കായി 150 കോടി, ഭൂമി വാങ്ങാന്‍ 100 കോടി
അനാഥ കുഞ്ഞുങ്ങളുടെ പരിരക്ഷയ്‌ക്ക് പദ്ധതി
ഓര്‍ഫനേജുകളുടെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നു
ഓര്‍ഫനേജുകളില്‍ കൂടുതല്‍ കൗണ്‍സിലര്‍മാരെ നിയമിക്കും
നിത്യ രോഗികളുടെ പരിചരണ ചെലവിലേയ്‌ക്ക് പ്രത്യേക സഹായം
അന്ധരുടെ ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നു
പാലിയേറ്റീവ് സേവകര്‍ക്ക് പ്രതിഫലം വര്‍ദ്ധിപ്പിയ്‌ക്കും.
പാര്‍പ്പിടരഹിതരായ 5 ലക്ഷം പേര്‍ക്ക് പലിശരഹിത ഭവനവായ്‌പാ പദ്ധതിയ്‌ക്ക് 500 കോടി
മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് സന്നദ്ധ സംഘടനകളുടെ സഹകരണം തേടാന്‍ പദ്ധതി
റിവൈസ്‌ഡ് എസ്റ്റിമേറ്റ് 2013-14
നടപ്പുവര്‍ഷത്തെ ബജറ്റ് റിവൈസ്‌ഡ് എസ്റ്റിമേറ്റു പ്രകാരം ചെലവ് - 60,327.94 കോടി.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെലവ് -61,175.02കോടി. ചെലവില്‍ വന്ന വര്‍ദ്ധനവ് - 847.36 കോടി
ബജറ്റ് എസ്റ്റിമേറ്റ് 2014-15
ആകെ ചെലവ് - 79414.01 കോടി
റവന്യൂ വരുമാനം - 64842.35 കോടി (14.97%)
മൂലധന ചെലവ് - 7439.97 കോടി (4.9%) പ്രതീക്ഷിക്കുന്ന റവന്യൂ ചെലവ് - 71974.04 കോടി (17.65%)
മൂലധന ചെലവ് - 6636.38 കോടി
പ്രതീക്ഷിക്കുന്ന ആകെ വരവ് - 65015.54 കോടി
പ്രതീക്ഷിക്കുന്ന ധനക്കമ്മി - 14398.46 കോടി
റവന്യൂ വരുമാനവര്‍ദ്ധനവ് മുന്‍വര്‍ഷത്തെ റിവൈസ്‌ഡ് വരുമാനത്തേക്കാള്‍ - 9875.5 കോടി (14.97%) നികുതിയേതര വരുമാന വര്‍ദ്ധനവ് മുന്‍വര്‍ഷത്തെ റിവൈസ്‌ഡ് വരുമാനത്തേക്കള്‍ - 724.03 (12.9%)
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha