സ്വകാര്യമേഖലയിലും പരമാവധി ഗ്രാറ്റ്വിറ്റി 20 ലക്ഷം രൂപയാക്കി കേന്ദ്രസർക്കാർ

സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ഗ്രാറ്റ്വിറ്റിയുടെ പരിധി 20 ലക്ഷം രൂപയാക്കും. ഇതിനായി ഗ്രാറ്റ്വിറ്റി നിയമം ഭേദഗതി ചെയ്യും. ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അനുമതി നല്‍കി. സ്വകാര്യ മേഖലയില്‍ പത്തുലക്ഷം രൂപയാണ് ഇപ്പോള്‍ ഗ്രാറ്റ്വിറ്റി തുകയുടെ പരിധി. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ബില്ല് പാസാക്കും.
ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്ര ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു. ഇതേ പരിധിതന്നെ സ്വകാര്യമേഖലയിലുള്ളവര്‍ക്കും നടപ്പാക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഗ്രാറ്റ്വിറ്റി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനി പാര്‍ലമെന്റിന്റെ അനുമതി തേടാതെ സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന ഭേദഗതി നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.
https://www.facebook.com/Malayalivartha
























