ലോക നഗരങ്ങള്‍ രൂപകല്പനയില്‍ പ്രമേയമാക്കിയ സിഗ്‌നേച്ചര്‍ ഫാനുകള്‍ വിപണിയിലേക്ക്

ലോക നഗരങ്ങള്‍ രൂപകല്പനയില്‍ പ്രമേയമാക്കിയ സിഗ്‌നേച്ചര്‍ ഫാനുകള്‍ അടുത്ത മാസം വിപണിയിലെത്തും. ജയ്പൂര്‍, ലണ്ടന്‍, ന്യൂയോര്‍ക്ക്, റിയോഡിജെനീറോ നഗരങ്ങളുടെ ആകര്‍ഷക ശൈലികളാണ് ഫാനുകളില്‍ ഉള്‍പ്പെടുത്തിയത്. 3,000 രൂപ മുതല്‍ 4,000 രൂപ വരെയാണ് വില. എല്‍.ഇ.ഡി. ലൈറ്റുകള്‍ ഘടിപ്പിച്ച ഫാനുകള്‍ക്ക് വില 8,000 രൂപ മുതല്‍ 9,000 രൂപ വരെ.
രാജ്യത്തെ ഡെക്കറേറ്റീവ് പ്രീമിയം ഫാനുകളുടെ മേഖല 15 ശതമാനം വളര്‍ച്ച കൈവരിച്ചതായി ലൂമിനോസ് പവര്‍ ടെക്‌നോളജീസ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സച്ചിന്‍ ബല്ല പറഞ്ഞു. കേരളത്തിലെ ഫാന്‍ വിപണിയില്‍ നാല് ശതമാനമാണ് ലൂമിനോസിന്റെ വിഹിതം. അടുത്തവര്‍ഷത്തോടെ ഇത് പത്ത് ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























