സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 160 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച പവന്റെ വിലയില്‍ 280 രൂപകൂടിയശേഷമാണ് വിലകുറഞ്ഞത്. ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,905.51 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു.
തിരഞ്ഞെടുപ്പിന് മുമ്പായി യുഎസില്‍ ഉത്തേജനപാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് വിലയില്‍ പ്രതിഫലിച്ചത്. എംസിഎക്സില്‍ ഡിസംബറിലെ ഗോള്‍ ഫ്യൂച്ചേഴ്സ് വില പത്തുഗ്രാമിന് 50,860 രൂപയായി കുറഞ്ഞു.
"
https://www.facebook.com/Malayalivartha