സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്..... പവന് 480 രൂപ കുറഞ്ഞു
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വന്‍ഇടിവ്. പവന് 480 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 36,480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില.ഗ്രാമിന് 60 രൂപയുടെ കുറവ് രേഖപ്പെടുത്തി. 4560ഗ്രാം രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.പവന് 720 രൂപയാണ് കുറഞ്ഞ് 36,960 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ വില.
കഴിഞ്ഞ നാലുദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. അതിനിടെയാണ് രണ്ടുദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തുന്നത്.
" f
https://www.facebook.com/Malayalivartha