തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപ കൂടി
തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി. ഇന്ന് പവന് 600 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായി ഉയര്‍ന്നു. 75 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി. കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വര്‍ണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്. കോവിഡ് വാക്സിന് സംബന്ധിച്ച ആശ്വാസകരമായ വാര്‍ത്തകളാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ആഗോളവിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയിലും വില കുറയുകയായിരുന്നു. മൂന്നു ദിവസത്തിനിടെ, സംസ്ഥാനത്ത് പവന് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha