സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന്റെ വില 160 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4610 രൂപയുമായി.
ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 1,120 രുപയുടെ വര്‍ധനവാണുണ്ടായത്. നവംബര്‍ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു.
ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 0.1ശതമാനം ഉയര്‍ന്ന് 1,841.90 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha