സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് വില 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വെള്ളിയാഴ്ചയും കുറഞ്ഞു. ഇതോട പവന്റെ വില 120 രൂപ കുറഞ്ഞ് 34,600 രൂപയായി. 4325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,770.15 ഡോളറിലെത്തി. യുഎസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതാണ് സ്വര്‍ണത്തെ ബാധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യച്ചേഴ്സാകട്ടെ 0.5ശതമാനം താഴ്ന്ന് 1,767.10 ഡോളര്‍ നിലവാരത്തിലുമെത്തി.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംഎസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.12ശതമാനം ഉയര്‍ന്ന് 46,297 രൂപയായി. നാലുദിവസത്തെ താഴ്ചയ്ക്കുശേഷമാണ് നേരിയതോതില്‍ ഉയര്‍ന്നത്.
അതേസമയം കഴിഞ്ഞവര്‍ഷം ഓഗസറ്റില്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്നാണ് ഇപ്പോള്‍ 35,000രൂപയ്ക്ക് താഴെയെത്തി നില്‍ക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ എ യുഎസ് ട്രഷറി ആദായത്തിലെ വര്‍ധന ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ പ്രഭ മങ്ങാനിടയാക്കി.
സമ്പദ്ഘടനകള്‍ വളര്‍ച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വര്‍ധനവുമെല്ലാം നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്നകറ്റി.കടപ്പത്രങ്ങളില്‍നിന്നുള്ള ആദായംവര്‍ധിച്ചത് സ്വര്‍ണത്തില്‍നിന്ന് കളംമാറിചവിട്ടാന്‍ ആഗോളതലത്തില്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാല്‍ ആദായമൊന്നും ലഭിക്കാത്തെ സ്വര്‍ണത്തിന്റെ തിളക്കം മങ്ങാന്‍ അതുംകാരണമായി.
ഗോള്‍ഡ് ഇടിഎഫുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വാങ്ങിയതും വിലതകര്‍ച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവര്‍ധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫില്‍നിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കില്‍ വില ഇനിയുംതാഴാനാണ് സാധ്യത.ബിറ്റ്‌കോയിന്റെ മൂല്യവര്‍ധന ആഗോളതലത്തില്‍ സ്വര്‍ണത്തെ ബാധിച്ചു.
ഡിജിറ്റല്‍ ഗോള്‍ഡായി ബിറ്റ്‌കോയിന്‍ പരിണമിക്കുമോയെന്നതരത്തില്‍ നിക്ഷേപലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലരും ബിറ്റ്‌കോയിനിലേയ്ക്ക് മാറിയതിനാല്‍ സ്വര്‍ണം വില്പന സമ്മര്‍ദംനേരിടുകയാണ്.യുഎസ് ട്രഷറി വരുമാനവും ഡോളര്‍ കരുത്താര്‍ജിച്ചതും വന്‍തോതിലുള്ള സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്‌സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാന്‍.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കുറവുവരുത്തിയത് ഇന്ത്യയില്‍ നേരിയതോതില്‍ വിലകുറയാന്‍ ഇടയാക്കി.
"
https://www.facebook.com/Malayalivartha