സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു...

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. പവന് 34,720 രൂപയും ഗ്രാമിന് 4340 രൂപയുമാണ് ഇന്നത്തെ വില.
വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ഇന്നലെ മാസത്തിലാദ്യമായി സ്വര്‍ണവില പവന് 34,000ല്‍ താഴെ എത്തിയിരുന്നു. ഈ വില തന്നെയാണ് ഇന്നും തുടരുന്നത്.
വ്യാഴാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 240 രൂപ കുറഞ്ഞ് 35,200 രൂപയായിരുന്നു വ്യാഴാഴ്ചത്തെ വില. ചൊവ്വാഴ്ച വരെ തുടര്‍ച്ചയായ നാലു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ബുധനാഴ്ച്ച കൂടിയിരുന്നു.
സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബര്‍ 4 ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 35,600 ല്‍ എത്തി.
"
https://www.facebook.com/Malayalivartha