സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഒരു പവന് സ്വര്‍ണത്തിന് വീണ്ടും 35,000 ന് മുകളിലാണ് ഇപ്പോള്‍ വില. ഒരു പവന് 35,080 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4,385 രൂപയായി.
ഇന്നലെ ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച്ച സ്വര്‍ണ വില, പവന് 34,640 രൂപ. ഇന്നലെ വില കൂടിയ വില ഇന്ന് വീണ്ടും കൂടുകയായിരുന്നു.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ല്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 34,000 താഴെ എത്തിയത്.
"
https://www.facebook.com/Malayalivartha