സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 34880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4360 രൂപയായി.
ബുധനാഴ്ച ഒരു പവന് സ്വര്‍ണത്തിന് 280 രൂപ വര്‍ദ്ധിച്ച് 35080 രൂപയില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച്ച സ്വര്‍ണ വില, പവന് 34,640 രൂപ.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ല്‍ താഴെയായിരുന്നു. സെപ്റ്റംബര്‍ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്.
34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ല്‍ എത്തി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വീണ്ടും വില കൂടി.
"
https://www.facebook.com/Malayalivartha