സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്..... പവന് 120 രൂപ കുറഞ്ഞു
സ്വര്‍ണവില വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില. പവന് 120 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 34,440 രൂപയായി. 15 രൂപ കുറഞ്ഞ് 4305 രൂപയാണ് ഒരു ?ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരു മാസത്തിനിടെ ഏകദേശം 1200 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ വില ഉയര്‍ന്നതിന് ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില പടിപടിയായി താഴുന്നതാണ് കണ്ടത്.
34,560 രൂപയായിരുന്നു ഇന്നലെ ഒരു പവന് സ്വര്‍ണത്തിന്റെ വില.
"
https://www.facebook.com/Malayalivartha