സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് .പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവുമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വില ഒരു പവന് സ്വര്‍ണത്തിന് 34,800 രൂപയാണ് . ഗ്രാമിന് 4,350 രൂപയുമാണ് ഇന്നലെ ഒരു പവന് 280 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 34,720 രൂപയായിരുന്നു ഇന്നലെ സ്വര്‍ണത്തിന് വില.
ഒക്ടോബര്‍ മാസം ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും കൂടിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണ വില 35,000 ല്‍ താഴെയാണ്.
https://www.facebook.com/Malayalivartha