സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 200 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായ മൂന്ന് ദിവസം സ്ഥിരത പ്രകടിപ്പിച്ചതിന് ശേഷമാണ് വില വര്ദ്ധിക്കുകന്നത്. പവന് 200 രൂപയാണ് കൂടി 35,000 ആയി. ഗ്രാമിന് 25 രൂപ കൂടി 4375 ലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758.60 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,286 ആയി. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.2 ശതമാനം താഴ്ചയും രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഓഹരിസൂചികകളില്‍ നഷ്ടത്തോടെയാണ് തുടക്കം. സെന്‍സെക്സ് 72.08 പോയന്റ് താഴ്ന്ന് 59,277.24ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 17,668ലുമാണ് വ്യാപാരം നടക്കുന്നത്. വാള്‍സ്ട്രീറ്റിലെ തകര്‍ച്ചയെ തുടര്‍ന്നാണ് സൂചികകള്‍ നഷ്ടത്തിലായത്.
പവര്‍ഗ്രിഡ്, ആക്സിസ്ബാങ്ക്, ടാറ്റാസ്റ്റീല്‍, എംആന്‍ഡ്എം, സണ്‍ഫാര്‍മ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
https://www.facebook.com/Malayalivartha