സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് ... പവന് 240 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1,797 ഡോളറായി താഴ്ന്നിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പവന് 160 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടായത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത് .
"
https://www.facebook.com/Malayalivartha