മാറ്റമില്ലാതെ സ്വര്‍ണവില..... പവന് 36,720 രൂപ
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 36,720 രൂപയിലും ഗ്രാമിന് 4,590 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
നവംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വില. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം നവംബര്‍ ആറ് മുതല്‍ നവംബര്‍ എട്ട് വരെ 36,080 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഈ മാസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഇന്നലെ നേരിയ രീതിയില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം പവന് വില 36,000 ന് മുകളില്‍ കടന്നതും നവംബര്‍ ആറിനായിരുന്നു.
"
https://www.facebook.com/Malayalivartha