സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... ഗ്രാമിന് 20 രൂപയും പവന് 160 രൂപ വര്‍ദ്ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഇന്നലത്തെ വില 4590 രൂപയായിരുന്നു. ഇന്നലത്തെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 36720 രൂപയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസവും ഒരു പവന് സ്വര്‍ണത്തിന് വില 36720 രൂപയായിരുന്നു. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവന് സ്വര്‍ണ്ണവില.
35760 രൂപയായിരുന്നു നവംബര്‍ ഒന്നിലെ സ്വര്‍ണ്ണവില. 13 ദിവസങ്ങള്‍ക്കപ്പുറം 1120 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്. അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വില വര്‍ധിച്ചത്.
"
https://www.facebook.com/Malayalivartha