സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു, കുറഞ്ഞത് 160 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വിലയെ അപേക്ഷിച്ച് പവന് 160 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4590 രൂപയാണ് വില.
ഒരു പവന് സ്വര്‍ണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വര്‍ണ്ണ വിലയെ അപേക്ഷിച്ച് കുറഞ്ഞു നില്‍ക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 4590 രൂപയായിരുന്നു. അന്ന് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 36720 രൂപയായിരുന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 36720 രൂപയാണ്.
നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വര്‍ണ്ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവന് സ്വര്‍ണ്ണവില. 35760 രൂപയായിരുന്നു നവംബര്‍ ഒന്നിലെ സ്വര്‍ണ്ണവില. 14 ദിവസങ്ങള്‍ക്കിപ്പുറം 1120 രൂപയോളമാണ് സ്വര്‍ണവില വര്‍ധിച്ചത്.
അവസാന 12 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഈ മാസം 35760 രൂപയില്‍ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവന് സ്വര്‍ണ്ണവില 36880 രൂപയിലേക്ക് കുതിച്ചത്.
https://www.facebook.com/Malayalivartha