സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 37,000 രൂപയിലേയ്ക്ക്
സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 37,000 രൂപയിലേയ്ക്ക്. ഇന്ന് പവന് 200 രൂപകൂടി 36,920 രൂപയിലെത്തി. 4615 രൂപയാണ് ഗ്രാമിന്. 11 ദിവസത്തിനിടെമാത്രം 1,400 രൂപയുടെ വര്‍ധനവാണുണ്ടായത്.
യുഎസിലെ പണപ്പെരുപ്പം 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ് ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാനിടയാക്കിയത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,858 ഡോളര്‍ നിലവാരത്തിലാണ്. അതേസമയം നിരക്ക് ഉയര്ത്തല്പോലുള്ള നടപടികളിലേക്ക് ഫെഡറല്‍ റിസര്‍വ് കടന്നാല്‍ സ്വര്‍ണത്തെ ബാധിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha