പവന് 200 രൂപ കുറഞ്ഞ ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഞായറാഴ്ചത്തെ ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയും, ഒരു പവന് 36600 രൂപയുമാണ് വില. ശനിയാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണ വില കഴിഞ്ഞ ദിവസം 4600 രൂപയായിരുന്നു.
.ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായതിന് ശേഷമാണ് ഞായറാഴ്ച മാറ്റമില്ലാതെ തുടരുന്നത്.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില. മൂന്നു ദിവസം കൊണ്ട് പവന് 320 രൂപയോളം കുറഞ്ഞിട്ടുണ്ട്. ഈ മാസം 16ന് പവന് 36,920 രൂപ വരെ കുതിച്ചിരുന്നു.
https://www.facebook.com/Malayalivartha