സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 4,575 രൂപയും ഒരു പവന് 36,600 രൂപയുമാണ് ഇന്നത്തെ വില. രണ്ടു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
ശനിയാഴ്ച പവന് 200 രൂപ താഴ്ന്നാണ് പവന്റെ വില ഈ നിരക്കിലെത്തിയത്. അതേസമയം സംസ്ഥാനത്ത് പെട്രോള്‍ വില 100 നു മുകളില്‍ തുടരുകയാണ്.
തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 106.04 രൂപയും ഡീസലിനു 93.17 രൂപയുമാണ് ഇന്നത്തെ വില.
എറണാകുളത്ത് പെട്രോളിനു 104.46 രൂപയും ഡീസലിനു 91.69 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിനു 104.52 രൂപയും ഡീസലിനു 91.78 രൂപയുമാണ് വില.
"
https://www.facebook.com/Malayalivartha