ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച.... നിഫ്റ്റി 17,300ന് താഴെയെത്തി
ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. നിഫ്റ്റി 17,300ന് താഴെയെത്തി. ആഗോള വിപണിയില്‍നിന്നുള്ള പ്രതികൂലഘടകങ്ങളാണ് വിപണിയെ ബാധിച്ചത്.
നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതും വിപണിയില്‍ സമ്മര്‍ദമുണ്ടാക്കി. സെന്‍സെക്സ് 568 പോയന്റ് താഴ്ന്ന് 57,897ലും നിഫ്റ്റി 167 പോയന്റ് നഷ്ടത്തില്‍ 17,249ലുമാണ് വ്യാപാരം ആരംഭിച്ചത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തോളം താഴ്ന്നു. ഐടി, ബാങ്ക് സൂചികകളും നഷ്ടത്തിലാണ്. റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ്, മാരുതി സുസുകി, ഐടിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ സ്റ്റീല്‍, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha