സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....പവന് 120 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,797 ഡോളറായി വര്‍ധിച്ചു.
നവംബര്‍ 16ന് ആഭ്യന്തര വിപണിയില്‍ പവന് 36,920 രൂപയായിരുന്നു വില. ഒരാഴ്ചയ്ക്കിടെ പവന് 1,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
" f
https://www.facebook.com/Malayalivartha