സ്വര്‍ണ വിലയില്‍ ഇടിവ്... പവന് വില 80 രൂപ കുറഞ്ഞു
സ്വര്‍ണ വിലയില്‍ ഇടിവ്. പവന് വില 80 രൂപ കുറഞ്ഞ് 35,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4,495ല്‍ എത്തി. ശനിയാഴ്ചയും പവന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയില്‍ മാറ്റം രേഖപ്പെടുത്തിയില്ല.
ഓഹരികള്‍ കരുത്താര്‍ജിച്ചതും യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നതും സെപ്റ്റംബറിൽ സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചിരുന്നു . ഡോളറിൻെറ വിനിമയ മൂല്യം ഉയര്‍ന്നതും തിരിച്ചടിയായി മാറിയിരുന്നു.
എന്നാൽ ഉയരുന്ന പണപ്പെരുപ്പ നിരക്ക് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നൽകിയിരുന്നു നവംബറിൽ കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ് സ്വര്‍ണ വില
"
https://www.facebook.com/Malayalivartha