സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,779 ഡോളറായി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്. തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ പവന് 80 രൂപ വീതം കുറവ് രേഖപ്പെടുത്തിയിരുന്നു.
"
https://www.facebook.com/Malayalivartha