സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 320 രൂപ വര്‍ദ്ധിച്ചു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,570 രൂപയും പവന് 36,560 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,803 ഡോളറായി ഉയര്‍ന്നു. ഈ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 240 രൂപ വര്‍ധിച്ചതിന് പിന്നാലെയാണ് ഇന്നും വില വര്‍ദ്ധിച്ചത്.
രണ്ടു ദിവസത്തിനിടെ പവന് 560 രൂപയാണ് കൂടിയത്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha