സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില... പവന് 36,280 രൂപ
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില. ഗ്രാമിന് 4,535 രൂപയും പവന് 36,280 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.
അതേസമയം നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കുന്നത്.
"
https://www.facebook.com/Malayalivartha