സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്... പവന് 200 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമായി.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഡിസംബര്‍ 17ന് പവന് 36,560 രൂപയില്‍ എത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന നിരക്ക്.
https://www.facebook.com/Malayalivartha