കുതിച്ചുയര്‍ന്ന് സ്വര്‍ണവില.... പവന് വീണ്ടും 36,000 ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,510 രൂപയും പവന് 36,080 രൂപയുമായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് കൂടിയത്.
അതേസമയം സ്വര്‍ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ ഉയരുകയാണ്.
2008 മുതല്‍, കൃത്യമായി പറഞ്ഞാല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വര്‍ണത്തില്‍ ഗൗരവമായി പതിഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ട്.
https://www.facebook.com/Malayalivartha