കുതിച്ചുകയറി സ്വര്‍ണവില .... പവന് 800 രൂപ വര്‍ദ്ധിച്ചതോടെ പവന് 37,000 കടന്നു, ഇത്ര വലിയ വര്‍ദ്ധനവ് രണ്ടു വര്‍ഷത്തിനിടെ ആദ്യം
സംസ്ഥാനത്ത് കുതിച്ചുകയറി സ്വര്ണവില്. പവന് 800 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ പവന് വില 37,000 കടന്നു. ഒരു പവന്റെ വില 37,440 രൂപ . ഇത്രയും വലിയ വര്‍ദ്ധനവ് രണ്ടു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ്.
പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 37,440 രൂപയാണ്. ഗ്രാമിന് വില നൂറു രൂപ കൂടി 4680 ആയി.
ഈ മാസം രേഖപ്പെടുത്തിയ ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏതാനും ദിവസമായി സ്വര്‍ണ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കോവിഡ് സാഹചര്യത്തില്‍ വിപണികളിലുള്ള അസ്ഥിരതയാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
അതേസമയം വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു.
"
https://www.facebook.com/Malayalivartha