പൊന്നിൻ തിളക്കം മങ്ങുന്നു...! സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു, പവന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് വില ഇന്ന് വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഉയര്‍ന്ന ശേഷം ബുധനാഴ്ച മുതലാണ് വിലിയിടിവുണ്ടായത്. ഇന്നലെയും സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായി. റഷ്യ-യുക്രൈയിന് അതിര്‍ത്തിയില്‍ യുദ്ധ ഭീതിയൊഴിഞ്ഞതാണ് വില കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha