Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

സ്വര്‍ണവില ശരവേഗത്തില്‍ കുതിച്ച് വീണ്ടും പവന് നാല്‍പതിനായിരം രൂപ കടന്നു.... പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണത്തിന് അര ലക്ഷത്തോടടുത്ത് വില, യുദ്ധം ഉയര്‍ത്തുന്ന ഭീഷണിയും പെട്രോളിയം വിലയിലെ വര്‍ധനവും കണക്കാക്കിയാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില പവന് അര ലക്ഷം രൂപയ്ക്കു മുകളിലെത്തുമെന്നാണ് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന

09 MARCH 2022 02:40 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണവില ശരവേഗത്തില്‍ കുതിച്ച് വീണ്ടും പവന് നാല്‍പതിനായിരം രൂപ കടന്നിരിക്കുന്നു. പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണത്തിന് അര ലക്ഷത്തോടടുത്ത് വില ഉയര്‍ന്നു.


ഇന്ന് ഒരു ദിവസം മാത്രം പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപ നിരക്കിലേക്കു കുതിച്ചു. യുദ്ധം ഉയര്‍ത്തുന്ന ഭീഷണിയും പെട്രോളിയം വിലയിലെ വര്‍ധനവും കണക്കാക്കിയാല്‍ വരുംദിവസങ്ങളില്‍ സ്വര്‍ണ വില പവന് അര ലക്ഷം രൂപയ്ക്കു മുകളിലെത്തുമെന്നാണ് വ്യാപാര വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 


ഇക്കൊല്ലത്തിന്റെ തുടക്കത്തില്‍ ജനുവരിയിലെ പവന് 36,720 രൂപ എന്ന നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ ഒരു പവന് 3840 രൂപയുടെ വര്‍ധനവാണുണ്ടായത്.


ഇന്നത്തെ നിരക്കില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 5,070 രൂപയാണ് വില. 2020നു ശേഷം സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളില്‍ എത്തുന്നത് ആദ്യമാണ്. 2020 ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സ്വര്‍ണവില ആദ്യമായി 40,000 കടന്നത്. അന്ന് ഒരു പവന് 42,000 രൂപയിലെത്തിയശേഷം പിന്നോട്ടു വരികയായിരുന്നു. സ്വര്‍ണവില മൂന്നു വര്‍ഷത്തിനിടെ അതിവേഗത്തില്‍ കൂടുകയും പിന്നീട് വില അല്‍പം താഴുകയുമാണ് പതിവ്. ഒരു പതിറ്റാണ്ടിനുള്ളില്‍ ഒരു പവന് പതിയ്യായിരം രൂപയുടെ വര്‍ധവമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വില വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്.

 


ഇക്കൊല്ലം ജനുവരിയിലെ 36,720 നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിപണിയിലുണ്ടായിരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനാല്‍ രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ഇന്ത്യയിലെ വിലവര്‍ധനയ്ക്കും കാരണം. രൂപയുടെ മൂല്യമിടിയുന്നതും സ്വര്‍ണവില വര്‍ധിക്കാനിടയാക്കി.


വെള്ളിയുടെ വിലയിലും സ്വര്‍ണത്തിന് സമാനമായ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനിടെ രാജ്യത്തെ ഹോള്‍മാര്‍ക്കിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചതും സ്വര്‍ണവില ഫയരാന്‍ കാരാണമായിട്ടുണ്ട്. മാര്‍ച്ച് നാല് മുതല്‍ പ്രാബല്യത്തിലുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്കാണ് ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജ് വര്‍ധിപ്പിച്ചത്. സ്വര്‍ണം 35 രൂപയായിരുന്ന ഹോള്‍മാര്‍ക്കിങ് ചാര്‍ജ് 45 രൂപയാക്കി.ആഭരണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 200 രൂപയാണെങ്കില്‍ ഇനി ഹോള്‍മാര്‍ക്കിങ് ചാര്‍ജായി 45 രൂപയും ഇതിന് ആനുപാതികമായ ജിഎസ്ടിയും നല്‍കണം. വെള്ളിക്ക് ഒരെണ്ണത്തിന് 35 രൂപയായാണ് ഹോള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ആഭരണത്തിന്റെ കുറഞ്ഞ വില 150 രൂപയായിരിക്കണം എന്നാണ് നിബന്ധന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും റീലീസ് തിയതിയും പുറത്ത്  (1 hour ago)

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി മമത  (1 hour ago)

പാകിസ്ഥാനില്‍ ജുമാ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം  (1 hour ago)

യുവാവിനെ സുഹൃത്തും പങ്കാളിയും ചേര്‍ന്ന് കൊലപ്പെടുത്തി ഓടയില്‍ തള്ളി  (1 hour ago)

ഹണിമൂണ്‍ ആഘോഷത്തിനിടെ ബാര്‍ബിക്യൂവില്‍ നിന്ന് തീ പടര്‍ന്ന് നവവധുവിന് പൊള്ളലേറ്റു  (2 hours ago)

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (2 hours ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (2 hours ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (2 hours ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (2 hours ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (2 hours ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (2 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (3 hours ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (3 hours ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (4 hours ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (4 hours ago)

Malayali Vartha Recommends