സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്

കേരളത്തിൽ സ്വര്‍ണവിലയിടിവ് തുടരുന്നു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും 1,10,000ല്‍ താഴെ പോകുമോയെന്ന ആശങ്കയിലാണ് നിക്ഷേപകര്‍. ഇന്ന് പവന് ഒറ്റയടിക്ക് 1840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പനിരക്ക് കുറയ്ക്കാനായി യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വർദ്ധിച്ചതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിലാണ് എന്ന റിപ്പോര്‍ട്ടുകളും എണ്ണവിലയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
അതേസമയം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
https://www.facebook.com/Malayalivartha























