Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഐ എസ് ആര്‍ ഒയ്ക്ക് വീണ്ടും ചരിത്ര നേട്ടം; ഇന്ത്യ ലോകരാജ്യങ്ങളുടെ നെറുകയില്‍...

01 APRIL 2019 03:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 16 വര്‍ഷത്തെ ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ മുന്നേറ്റം അദ്ഭുതപ്പെടുത്തുന്നതാണ്. ലോക ശക്തികളെ പോലും ഞെട്ടിക്കുന്ന കുതിപ്പാണ് ഐ എസ് ആര്‍ ഒ നടത്തുന്നത്. 1999 മെയ് 26ന് കൊറിയയുടെ KITSAT3 ജര്‍മ്മനിയുടെ DLR - TUBSAT എന്നിവയാണ് ഐ എസ ്ആര്‍ ഒ ആദ്യമായി ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപഗ്രഹങ്ങള്‍. നമ്മുടെ ഓഷ്യന്‍സാറ്റ് ഉപഗ്രഹത്തിനൊപ്പം പി എസ് എല്‍ വി സി2 ആയിരുന്നു ഇവയെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. തുടര്‍ന്നിങ്ങോട്ട് 19 വര്‍ഷത്തിനിടെ 25 വിക്ഷേപണങ്ങളിലായി 33 രാജ്യങ്ങളുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറക്‌നല്‍കാന്‍ നമ്മുടെ സ്വന്തം ഐ എസ് ആര്‍ ഒക്കായി. ഇന്ത്യയുടെയും വിദേശ രാജ്യങ്ങളുടെയും ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആര്‍ ഒയുടെ സ്വന്തം പി എസ് എല്‍ വി വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. പിഎസ്എല്‍വി സി - 45 റോക്കറ്റില്‍ 24 ഉപഗ്രങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. ലിത്വിയാന രണ്ട്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നു വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള എമിസാറ്റ് ഉപഗ്രഹവും ഇതോടൊപ്പം വിജയകരമായി വിക്ഷേപിച്ചു. എ സാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനായി ഇന്ത്യ നിര്‍മ്മിച്ച നീരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ് . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍ സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹംകൂടിയാണിത്. തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് 29 ഉപഗ്രഹങ്ങളെ വഹിച്ച് പി എസ് എല്‍ വി സി45 ഭ്രമണപഥത്തിലെത്തിച്ചത്. ഉപഗ്രഹങ്ങളെ മൂന്നു വിവിധ ഓര്‍ബിറ്റുകളില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂര്‍ സമയം വേണ്ടിവന്നു. 



ഒരു റോക്കറ്റില്‍ 10 ഉപഗ്രഹം വിക്ഷേപിച്ചാണ് ഐ എസ് ആര്‍ ഒ തുടക്കമിട്ടത്. പിന്നെ അത് 18 ആയി, പിന്നീട് 35, ഇപ്പോള്‍ അത് 100 കടന്നിരിക്കുന്നു. മൂന്നോ നാലോ കിലോഗ്രാം തൂക്കമുള്ള 300 മുതല്‍ 400 ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കാന്‍ നിലവിലെ പി എസ് എല്‍ വി ടെക്‌നോളജിക്ക് സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

2014ലെ ചൊവ്വാ ദൗത്യം വിജയിച്ചതോടെ ഐ എസ് ആര്‍ ഒയുടെ ഗ്രേഡ് കുത്തനെ ഉയര്‍ന്നത്. ഇതോടെയാണ് വിദേശ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കാന്‍ തുടങ്ങിയത്. തങ്ങളുടെ സ്വപ്ന പദ്ധതികള്‍ക്ക് വേണ്ട ഉപഗ്രഹങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെക്കാന്‍ ഐ എസ് ഐര്‍ ഒയ്ക്ക് സാധിക്കുമെന്ന വിശ്വാസം വിദേശരാജ്യങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാന്‍ ഇതിലൂടെ ഇന്ത്യക്ക് സാധിച്ചു.

ബഹിരാകാശ മേഖലയില്‍ വന്‍ മുന്നേറ്റം കൈവരിച്ചിട്ടുള്ള അമേരിക്ക ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പതിവായി ഇന്ത്യയുടെ സഹായം തേടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ചെലവു കുറഞ്ഞ ഐ എസ് ആര്‍ ഒയുടെ വിക്ഷേപണത്തെയാണ് അമേരിക്കന്‍ കമ്പനികളെല്ലാം പരിഗണിക്കുന്നത്. ഇതിനെ വിലക്കാന്‍ നിരവധി സ്വകാര്യം കമ്പനികളും ഗവേഷകരും ശ്രമിക്കുന്നുണ്ടെങ്കിലും ഓരോ വര്‍ഷവും ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണ്. 

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 28 രാജ്യങ്ങളില്‍ നിന്നുള്ള 297 ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. ഇതില്‍ 189 ഉപഗ്രഹങ്ങളും അമേരിക്കയില്‍ നിന്നുള്ളതായിരുന്നു. നാസയ്ക്ക് പുറമേ സ്വകാര്യ വിക്ഷേപണ കേന്ദ്രം സ്‌പെയ്‌സ് എക്‌സ് വരെ ഉണ്ടായിട്ടും ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കന്‍ കമ്പനികളും ഏജന്‍സികളും ഐ എസ് ആര്‍ ഒയെ പിന്തുടരുന്നത്.

ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിലൂടെ കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 205 ശതമാനം അധികവരുമാനമാണ് ഐ എസ് ആര്‍ ഒ നേടിയത്. 2014 - 15 വര്‍ഷത്തില്‍ 415.4 കോടി രൂപയാണ് നേടിയത്. 2013 -14 ല്‍ ഇത് 136 കോടി രൂപയായിരുന്നു.

ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശ രംഗത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ രാജ്യം കൈവരിച്ചത് വന്‍ നേട്ടങ്ങളാണ്. രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ഇന്ത്യയുടെ ഐ എസ് ആര്‍ ഒയും അതിവേഗം കുതിക്കുകയാണ്. ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചപ്പോള്‍ ഇന്ത്യ ഞെട്ടിച്ചുവെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതെ, ഇന്ത്യ ഈ രംഗത്ത് കൂടുതല്‍ അദ്ഭുതങ്ങള്‍ പുറത്തെടുക്കാന്‍ പോകുകയാണ് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ റെക്കോര്‍ഡ് നേട്ടങ്ങള്‍. പി എസ് എല്‍ വി റോക്കറ്റിന് 104 ഉപഗ്രഹങ്ങളല്ല വേണമെങ്കില്‍ 400 ഉപഗ്രഹങ്ങള്‍ വരെ വഹിച്ച് ലക്ഷ്യത്തിലെത്തിക്കാന്‍ ശേഷിയുണ്ട്. 

ഐ എസ ്ആര്‍ ഒ ഓരോ തവണയും വന്‍ നേട്ടങ്ങളുമായി രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ്. ഇന്ത്യന്‍ ബഹിരാകാശ മേഖലയെ പുതിയ കുതിപ്പിന് സഹായിക്കുന്നതായിരിക്കും പി എസ് എല്‍ വി സി - 45 ന്റെ വിക്ഷേപണം. ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് ( Antrix Corporation Limited ) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends