Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അത്യുഷ്ണത്തില്‍ കേരളം വിയര്‍ക്കുന്നു

25 APRIL 2019 03:52 PM IST
മലയാളി വാര്‍ത്ത

കത്തിജ്വലിക്കുകയാണ് സൂര്യന്‍... വേനല്‍ച്ചൂട് ദിനംപ്രതി കുതിച്ചുയരുകയാണ്... ഫ്‌ളാറ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തരിശുഭൂമിയുമുള്ള പ്രദേശങ്ങളിലെ ചൂട് വളരെയേറെയാണ്. ഇവ സൂര്യനില്‍ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നത് കൂടുകയും പുറത്തേക്ക് വിടുന്നത് കുറയുന്നതോടും കൂടി പരിസരത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിക്കും. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതും ചൂട് കൂടാന്‍ കാരണമാകുന്നുണ്ട്. പ്രളയം കഴിഞ്ഞ കേരളത്തില്‍ കാര്യമായ മഴ പെയ്തില്ല. കൂടെ വടക്കേ ഇന്ത്യയില്‍നിന്ന് ചൂടുകാറ്റും എത്തുന്നുണ്ട്. ഇതെല്ലാം ചൂട് വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. വേനല്‍മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം വരുംനാളുകളില്‍ ചുട്ടുപൊള്ളും. സൂര്യതാപമേല്‍ക്കുന്ന സംഭവങ്ങള്‍ ദിവസത്തോറും കൂടിവരികയാണ്. ഇതിനോടൊപ്പം, കുടിവെള്ള പ്രശ്‌നവും. വേനലില്‍ ആശ്വാസമായി ആശ്രയിക്കുന്ന പാനീയങ്ങളാകട്ടെ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിലും ആശങ്കയുണ്ട്. 

വേനല്‍ക്കാലത്ത് വഴിയരികുകളില്‍ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ മുളച്ചുപൊങ്ങും. തണ്ണിമത്തന്‍, പൊട്ടുവെള്ളരി ജ്യൂസുകളാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. എന്നാല്‍, ഇവയ്ക്കുപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും നിലവാരവും എത്രത്തോളമുണ്ടെന്നാണ് അറിയാത്തത്. വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഫുഡ് സേഫ്റ്റി ലൈസന്‍സുള്ളവര്‍ ഭൂരിഭാഗവും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് തന്നെയാണ് ഉപയോഗിക്കാറ്. എന്നാല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ല. വരുമാനം മാത്രമാണ് ഇവരുടെ ലക്ഷ്യം. ആരോഗ്യവകുപ്പ് അധികൃതരും മറ്റും ഇത്തരക്കാരെ ഒഴിപ്പിക്കാറുണ്ട്. എന്നാല്‍, ഉടനെ ഇവര്‍ അടുത്ത ജങ്ഷനില്‍ കച്ചവടം തുടങ്ങുന്നതാണ് രീതി.



വേനല്‍ക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം കൂടുതല്‍ വിയര്‍ക്കും. ഇത് ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍, ആവശ്യത്തിന് വെള്ളം ഭക്ഷണത്തില്‍ എല്ലായ്‌േപ്പാഴും നിലനിര്‍ത്തണം. അല്ലാത്തപക്ഷം നിര്‍ജലീകരണം വരാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കാന്‍ ശ്രമിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. വെയിലത്ത് ജോലിചെയ്യുന്നവര്‍ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. 

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പോഷകങ്ങളും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ അടങ്ങിയ ഭക്ഷണമാണ് വേനലിനെ ചെറുക്കാന്‍ നല്ലത്. വേനല്‍ക്കാലങ്ങളില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വേനല്‍ക്കാല ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നവയാകണം. തവിടുള്ള അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ ഉള്‍പ്പെടുത്തണം. എരിവ്, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് മാംസാഹാരവും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് ഫ്രിഡ്ജില്‍ തണുപ്പിച്ചെടുക്കുന്ന വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യതാപമേറ്റ് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കടുത്ത ദാഹം, തളര്‍ച്ച, ബോധക്ഷയം, തൊലിപ്പുറത്ത് കരുവാളിപ്പ്, ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കുകയാണ് ഇതിനെ തടയാനുള്ള പോംവഴി. 

വേനല്‍ക്കാലത്ത് സാധാരണ കണ്ടുവരുന്നതാണ് 'വൈറല്‍ പനി'. കഠിനമായ തലവേദന, ശരീരവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയുടെ ശ്വാസോച്ഛ്വാസം, ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പകരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വൈറല്‍ പനിക്ക് പ്രധാന കാരണം. പൊടിയും ചൂടും ശരീരത്തില്‍ അടിക്കുമ്പോള്‍ വേനല്‍ക്കാലത്ത് ചര്‍മരോഗങ്ങള്‍ കൂടാനും കാരണമാകുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവമൂലം ഉണ്ടാക്കുന്ന അണുബാധയാണ് വേനല്‍ക്കാലത്ത് കണ്ടുവരുന്ന നേത്രരോഗങ്ങളുടെ പ്രധാന കാരണം മേയ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്ത് വേണ്ടപോലെ ആരോഗ്യം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ രോഗത്തിന്റെ പിടിയില്‍ പെടാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 minutes ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (21 minutes ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (27 minutes ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (33 minutes ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (53 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (2 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (5 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (5 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (6 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (7 hours ago)

Malayali Vartha Recommends